നമ്മുടെ സ്വന്തം നടി ശോഭനക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു, പ്രാര്‍ത്ഥിക്കുക… നടി തന്നെയാണ് ….
മലയാളികളുടെ പ്രിയപ്പെട്ട താരം ശോഭനക്ക് കോവിടിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു ശോഭനതന്നെയാണ് ഈ ആശങ്ക പങ്കുവെച്ചിരിക്കുന്നത്,
അതിങ്ങനെ ലോകം മാന്ത്രികമായി ഉറങ്ങുമ്പോള്‍ മുന്‍കരുതലുകള്‍ എടുത്തിട്ടും എനിക്ക് ഒമിക്രോണ്‍ ബാധിച്ചു. സന്ധി വേദന, വിറയല്‍, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു ലക്ഷണങ്ങള്‍, അതിനെ തുടര്‍ന്ന് ചെറിയ തൊണ്ടവേദനയും. അത് ആദ്യ ദിവസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. രണ്ട് വാക്സിനുകളും എടുത്തതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് രോഗത്തെ 85 ശതമാനം പുരോഗതിയില്‍ നിന്ന് തടയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ വാക്സിന് സ്വീകരിച്ചില്ലെങ്കില്‍ എത്രയും വേഗം എടുക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഈ വകഭേദം മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
പിന്നാലെ നിരവധി പേരാണ് എത്രയും വേഗം സുഖം പ്രാപിച്ച് തുരിച്ചുവരുവാന് ശോഭനയ്ക്ക് ആശംസയുമായി രംഗത്തെത്തിയത്.
സിനിമയില്‍ സജീവമല്ലെങ്കിലും തന്റെ നൃത്ത വീഡിയോകളും വിശേഷങ്ങളും പങ്കുവച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശോഭന. വിവിധ തരത്തിലുള്ള നൃത്ത രൂപങ്ങള്‍ അഭ്യസിക്കുന്ന വീഡിയോകളാണ് ശോഭന കൂടുതലും പങ്കുവയ്ക്കാറുള്ളത്. ഞങ്ങളും പ്രാര്‍ത്ഥിക്കുന്നു ശോഭനക്ക് വേഗം സുഖപ്പെടാന്‍ FC