ബീന ആന്റണി മരിക്കാതെ രക്ഷപ്പെട്ടത് പ്രാര്‍ത്ഥന കൊണ്ട് മാത്രം.
കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്ന നടി ബീന ആന്റണി ചികിത്സക്കൊടുവില്‍ രോഗമുക്തി നേടി വീട്ടില്‍ തിരിച്ചെത്തിയത് രണ്ട് ദിവസം മുമ്പാണ്.ആരോഗ്യം തീര്‍ത്തും മോശമായ സമയത്തും ആശുപത്രിയിലേക്ക് പോകാതെ വീട്ടില്‍ തന്നെ ഇരുന്നതാണ് നടിക്ക് പറ്റിയ വലിയ തെറ്റെന്ന് താരം പറയുന്നു.
മരണത്തെ മുഖാമുഖം കണ്ടെന്നും ഇത് തന്റെ രണ്ടാം ജന്മമാണെന്നും വീഡിയോ അഭിമുഖത്തിലൂടെ താരം വെളിപ്പെടുത്തി.ദുരിതകാലത്ത് താരസംഘടനയായ അമ്മയുടെ സഹായം ഏറെ തുണയായി.ബീന ആന്റണി പറഞ്ഞത് ഇങ്ങനെ-‘എല്ലാവരോടും ഒരുപാട് നന്ദി ശരിക്കും പറഞ്ഞാല്‍ വല്ലാത്ത അവസ്ഥയിലൂടെയാണ്കടന്ന്പോയത്.ശ്വാസമൊക്കെ നന്നായി എടുക്കാന്‍ സാധിക്കുന്നുണ്ട്.ഇതൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.ഇത് വരെ പറഞ്ഞ് കേട്ട അറിവുകളെ ഉണ്ടായിരുന്നുള്ളൂ.ഇത്തരം ഒരവസ്ഥയിലൂടെ കടന്ന് പോയിട്ടില്ല.ഇത്രയും നാള് ആശുപത്രിയിലും കിടന്നിട്ടില്ല.പുതിയൊരു ഷൂട്ടുമായി ബന്ധപ്പെട്ട് എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് കോവിഡ് ബാധിച്ചത്.തളര്‍ച്ച തോന്നയപ്പോള് തന്നെ കാര്യം മനസ്സിലായി വീട്ടിലിരുന്ന് റെസ്റ്റെടുക്കാന്‍ തീരുമാനിച്ചു.വീട്ടില്‍ ആറേഴ് ദിവസം ഇരുന്നു.പക്ഷെ പനി വിട്ട് മാറിയില്ല.എന്നാലും ആശുപത്രിയിലേക്ക് പോകണ്ട എന്ന് തോന്നി.അപ്പോള്‍ വലിയ തെറ്റായിപോയി പനി വിട്ട് മാറുന്നില്ലെങ്കില്‍ ആശുപത്രിയില്‍ പോകണമെന്ന് ബന്ധുക്കളും നിര്‍ബന്ധിച്ചു.ഡോക്ടറുമായി സംസാരിച്ച് അഡ്മിഷന് റെഡിയാക്കിയിട്ടും പോകാന്‍ മടിച്ചു.പള്‍സ് ഓക്സിമീറ്ററുപയോഗിക്കുമായിരുന്നു.അതിലെ റീഡിംഗ് 90ല്‍ താഴെ ആയപ്പോള്‍ ശ്വാസം കിട്ടാത്ത അവസ്ഥയിലായി.ഒരു സ്റ്റെപ്പ് വെച്ചാല്‍ പോലും തളര്‍ന്ന് പോകുന്ന അവസ്ഥ.അതിന് ശേഷമാണ് ഇ എം സി ആശുപത്രിയില്‍ പ്രവേശിച്ചത്.ഡോക്ടര്‍മാരും നഴ്സുമാരും നല്ല കെയര്‍ തന്നു.അവരോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല.ഞാന്‍ അവിടെ ഒറ്റക്കാണെന്ന് ഒരിക്കല്‍ പോലും തോന്നിയില്ല.അതുകൊണ്ട് പെട്ടെന്ന് രോഗമുക്തി നേടി.ആശുപത്രിയിലെത്തിയ ആദ്യദിവസം തന്നെ മരണത്തെ മുഖാമുഖം കണ്ടു.ശ്വാസം കിട്ടാത്ത അവസ്ഥ വന്നു.രണ്ട് ദിവസം ഓക്സിജന്മാസ്ക് വെച്ചാണ് മുന്നോട്ട് പോയത്.അതിനിടെ ന്യൂമോണിയ വല്ലാതെ ബാധിച്ചു.പക്ഷെ ഇക്കാര്യം ആരും എന്നെ അറിയിച്ചില്ല.ഭര്‍ത്താവ് മനു നല്കിയ ധൈര്യവും പ്രാര്‍ത്ഥനയും തുണയായി.എത്ര മാത്രം എല്ലാവരും എന്നെ സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കാന്‍ ആ സമയത്ത് കഴിഞ്ഞു.ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും ഞങ്ങളെ വിളിച്ച് സുഖവിവരം അന്വേഷിച്ചു.ദൈവം കൂടെ ഉണ്ടായി രണ്ട് ദിവസം കൊണ്ട് ഓക്സിജന്‍ മാസ്ക് മാറ്റാന്‍ കഴിഞ്ഞത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഫിലീം കോര്‍ട്ട്.