മീര നന്ദന് മാറികൊണ്ടേ ഇരിക്കുന്നു… സൗന്ദര്യം കൂടുന്ന മരുന്ന് ചോദിച്ച് ആരാധകര്‍.
മുല്ല എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ സ്വന്തം നടിയായി മാറിയ താരമാണ് മീര നന്ദന്. ഇപ്പോള്‍ മലയാള സിനിമയില്‍ നിന്നും വിട്ട് നില്ക്കുന്ന താരം തന്റെ പുത്തന്‍ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഫോട്ടോഷൂട്ട് രംഗങ്ങളിലും നിറസാന്നിധ്യം അറിയിച്ചിട്ടുണ്ട് മീര. തന്റെ വേറിട്ട ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്.
ഇപ്പോഴിതാ കിടിലന്‍ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. മഞ്ഞ വസ്ത്രം അണിഞ്ഞുകൊണ്ടുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മീര പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. മഞ്ഞ കളര്‍ പാവാടയും ടോപ്പിലും അതീവ സുന്ദരിയായാണ് താരം ഉള്ളത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമന്റുമായി എത്തിയത്.
നടി പങ്കുവെയ്ക്കുന്ന ചില ചിത്രങ്ങള്‍ക്ക് നേരെ സദാചാര ആങ്ങളമാരും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ മോശം കമന്റുമായി വരുന്നവര്‍ക്ക് തക്കതായ മറുപടിയും താരം കൊടുത്തിരുന്നു. ശേഷം മോശം കമന്റുകള്‍ക്കൊന്നും തന്നെ തളര്‍ത്താനാകില്ല എന്ന് പറഞ്ഞ് വീണ്ടും തകര്‍പ്പന്‍ ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
മലയാളം ടെലിവിഷന്‍ പരിപാടികളുടെ അവതരണത്തിലൂടെ ദൃശ്യമാധ്യമ രംഗത്ത് പ്രവേശിച്ച മീര മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചു. അഭിനയത്തിന് പുറമെ നല്ലൊരു മോഡലിംഗ് കൂടിയാണ് മീര.FC