മുത്ത് കറുത്തതല്ല കണ്ടില്ലേ കറുത്തമുത്തിലെ റീനുവിനെ ഫ്രണ്ട് വിത്ത് ബാക്ക് ഫോട്ടോഷൂട്ട്……
എന്നു സീരിയലുകളില്‍ ആശ്വാസം കണ്ടെത്തുന്ന മലയാളികളിലേക്ക് എളുപ്പം ആഴ്ന്നിറങ്ങിയ പരമ്പകളിലൊന്നായിരുന്നു കറുത്തമുത്ത് ഘട്ടങ്ങളായി മലായളികളിലേക്കെത്തിയ പരമ്പര പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. വേറിട്ട കഥാഗതിയും അവതരണവുമായിരുന്നു പരമ്പരയെ ശ്രദ്ധേയമാക്കിയത്. പരമ്പരയെ പോലെ തന്നെ അതില്‍ കഥാപാത്രങ്ങളായി എത്തിയ താരങ്ങളും ആരാധക മനസില്‍ നിറഞ്ഞുനിന്നു. പരമ്പരയില്‍ ബാല എന്ന ഐഎഎസ് ഓഫീസറായി എത്തിയത്, ഇന്ന് പ്രേക്ഷകരുടെ ഇഷ്ട താരമായ റിനി രാജ് ആണ്. സ്റ്റാര്‍ മാജിക്കിലൂടെയും മറ്റ് പരമ്പരകളിലൂടെയും ഇന്ന് പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് റിനി. റിനി പങ്കുവച്ച ഒരു ഫോട്ടോഷൂട്ട് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് പലപ്പോഴും പരമ്പരാഗത വേഷത്തില്‍ മാത്രം എത്തിയിരുന്ന റിനിയുടെ മോഡേല്‍ ലുക്ക് ആണ് ആരാധകര്‍ ഞെട്ടിച്ചുകളഞ്ഞത് മേക്കോവറില്‍ മനോഹരിയായ റിനു പങ്കുവച്ച വീഡിയോ ആരാധകരുടെ മാത്രമല്ല.മറ്റുതാരങ്ങളുടെയും മനം കവരുകയാണ്. വീഡിയോക്ക് സ്റ്റാര്‍ മാജിക് സഹ പ്രവര്‍ത്തകയായ ശ്രീവിദ്യ മുല്ലശ്ശേരിയിട്ട കമന്റും ശ്രദ്ധ നേടുന്നുണ്ട്. ഓ.. പവര്‍ വരട്ടെയെന്നായിരുന്നു താരം കമന്റിട്ടത്. ഇത് റിനി തന്നെയാണോ എന്നായിരുന്നു നടി അനുമോളുടെ കമന്റ്. പക്വതയുള്ള വേഷങ്ങളില്‍ തിളങ്ങിയ റിനിയുടെ പ്രായത്തെ കുറിച്ച് പലപ്പോഴും ആരാധകര്‍ ചോദ്യങ്ങളുമായി എത്തിരുന്നു. അടുത്തിടെയാണ് ആരാധകരുടെ അത്തരം ചോദ്യങ്ങള്‍ക്കെല്ലാം റിനി മറുപടിനല്‍കിയത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ മറുപടി. 21 വയസാണെന്നു തെളിയിക്കാന്‍ ഡ്രൈവിങ് ലൈസന്‍സിന്റെ ഫോട്ടോ സഹിതം നല്‍കിയായിരുന്നു അന്ന് റിനി മറുപടി നല്‍കിയത്. അഭിനയം തുടങ്ങിയത് 12-ാമത്തെ വയസിലാണെന്ന് മറ്റൊരു ചിത്രവും പങ്കുവച്ചുകൊണ്ട് റിനി പറയുന്നു. കറുത്തമുത്തിലെ ഏറെ പക്വതയുള്ള ബാലയെ അവതരിപ്പിക്കുമ്പോള്‍ താരത്തിന് 19 വയസായിരുന്നു. ഇതെല്ലാം കേട്ട് ആരാധകരും കോരിത്തരിച്ചിരിക്കുകയാണ്, എന്തായാലും ഫോട്ടോഷൂട്ട് കലക്കിയിട്ടുണ്ട് റാമ്പില്‍ ചുവടുവെക്കുമ്പോലെയാണ് റിനു കൈകാര്യം ചെയ്തത് മുന്നോട്ടു നടന്നുവന്നു പെട്ടന്നൊരു വെട്ടിത്തിരിയല്‍ അതുകൊണ്ടാണോ ഫ്രണ്ട് വിത്ത് ബാക്ക് സ്റ്റൈല്‍ ഫോട്ടോഷൂട്ട് എന്ന് പറയുന്നതെന്നും ചോദിക്കുന്നു ആരാധകര്‍ FC