രണ്ട് ഭാര്യമാര്‍ അഞ്ചുമക്കള്‍ നടന് കൃഷ്നയുടെ മരണത്തില്‍ ആര്‍ത്തലച്ച് ആരാധകരും താരങ്ങളും……
അത്രമാത്രം സ്നേഹിച്ചിട്ടുണ്ട് ആരാധകര്‍ നടന് കൃഷ്ണയെ ആരാധകരെ തിരിച്ചു സ്നേഹിക്കുന്നതിലും ഒരു പിശുക്കും കാണിക്കാത്ത നടന്റെ മരണത്തില്‍ അതുകൊണ്ടു തന്നെ പൊട്ടിക്കരയുന്നവരുടെ എണ്ണം കണക്കാക്കാന്‍ കഴിയാത്തതാണ് മാത്രമല്ല താരങ്ങളും അണിയറ പ്രവര്‍ത്തകരും ഇതേ അവസ്ഥയിലാണ്..
തെലുങ്കിലെ മുന്‍കാല സൂപ്പര്‍താരം കൃഷ്ണ അന്തരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് പ്രേക്ഷകര്‍ അറിഞ്ഞത്. സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ പിതാവുകൂടിയാണ് കൃഷ്ണ. ഉറ്റവരെല്ലാം ഒന്നിനുപിന്നാലെ വിട്ടുപിരിയുന്നതിന്റെ വേദനയിലാണ് താരം.
രണ്ടുഭാര്യമാരാണ് കൃഷ്ണയ്ക്ക്. ഇന്ദിരാദേവിയാണ് ആദ്യഭാര്യ. രമേഷ് ബാബു, മഹേഷ് ബാബു, പത്മാവതി, മഞ്ജുള, പ്രിയദര്‍ശിനി എന്നീ അഞ്ചുമക്കളാണ് ഈ ബന്ധത്തിലുള്ളത്. നടിയും നിര്‍മാതാവുമായ വിജയനിര്‍മ്മലയാണ് രണ്ടാമത്തെ ഭാര്യ. 2019-ലായിരുന്നു ഇവരുടെ മരണം. 2022 ജനുവരി 10നായിരുന്നു മഹേഷ് ബാബുവിന്റെ മൂത്തസഹോദരന് രമേഷ് ബാബു അന്തരിച്ചത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28ന് അമ്മ ഇന്ദിരയും ലോകത്തോട് വിട പറഞ്ഞു. രണ്ടു മാസം തികയും മുമ്പേയാണ് മഹേഷ് ബാബുവിന് അച്ഛനെയും നഷ്ടമായത് ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൃഷ്ണയെ ഹൈദരാബാദിലെ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ മാറ്റുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ നാലുമണിയോടെയാണ് അന്ത്യം. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ 1943 ലാണ് ജനനം. ഘട്ടമനേനി ശിവരാമ കൃഷ്ണമൂര്‍ത്തി എന്നാണ് യഥാര്‍ഥ പേര്. 1960 കളില്‍ തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമായിരുന്നു കൃഷ്ണ. അഞ്ച് പതിറ്റാണ്ടുകള്‍ നീണ്ട കരിയറില്‍ 350 ലേറെ സിനിമകള്‍ ചെയ്തു. 1964 മുതല്‍ 1995 വരെയുള്ള കാലഘട്ടത്തില്‍ ഒരോ വര്‍ഷവും ശരാശരി പത്ത് സിനിമകളിലാണ് അഭിനയിച്ചത്. ആദരാഞ്ജലികളോടെ. FC