വിവാഹം കഴിഞ്ഞിട്ടില്ല പക്ഷേ നടി ഐശ്വര്യ ലക്ഷ്മി നൃത്തം ചെയുന്നത് പൂര്ണഗര്ഭിണിയായി….
ഐശ്വര്യ ലക്ഷ്മിയുടെ രസകരമായ ചില നിമിഷങ്ങളാണ് ഇപ്പോള്‍ വീഡിയോയില്‍ പുറത്തെത്തിയിരിക്കുന്നത് താരസുന്ദരിക്ക് കിട്ടിയ വേഷം ഗര്‍ഭിണിയുടേതാണ്, “കാണെക്കാണെ” എന്ന ചിത്രത്തില്‍ ഗര്‍ഭിണിയായ സ്നേഹ ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്, ടൊവിനോ തോമസും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ‘കാണെക്കാണെ’. ഡയറക്ട് ഒടിടി റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ സീന്‍സ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഉയരെയ്ക്ക് ശേഷം സംവിധായകന് മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് കാണെക്കാണെ. ഡ്രീം ക്യാച്ചറിന്റെ ബാനറില്‍ ചിത്രം നിര്‍ച്ചിരിക്കുന്നത് ടി ആര് ഷംസുദ്ദീനാണ്. ആല്‍ബി ആന്റണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം, വസ്ത്രാലങ്കാരം ശ്രേയ അരവിന്ദ്, വിഷ്ണു ഗോവിന്ദ് ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. ജി വേണുഗോപാല്‍ കാണെക്കാണെ ചിത്രത്തിനായി ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ബോബി- സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കാണെക്കാണെ എന്ന പുതിയ ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനം എല്ലാവരും ഏറ്റെടുത്തിരുന്നു. കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലര്‍ ചിത്രമെന്ന രീതിയിലാണ് കാണെക്കാണെ പ്രദര്‍ശനത്തിന് എത്തിയത്. വിവാഹിതയാകാത്ത ഐശ്വര്യയ്ക്ക് ഇതൊരു എക്സ്സ്പീരിയന്‍സ് ആയി ഭാവിയിലേക്ക് FC