150 കോടിയുടെ കൊട്ടാരം ധനുഷിന് വേണ്ടി ഒരുങ്ങുന്നു.-ജയലളിതയുടെ പോയസ് ഗാര്‍ഡനില്‍.
എല്ലാരും പറയും സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം കൂട്ടി പ്രതിഫലം കൂട്ടി എന്ന്.പക്ഷെ പാവം പിടിച്ച അവരുടെ കാര്യം ആരും ശ്രദ്ധിക്കാറില്ല.ഇപ്പോ തന്നെ കണ്ടില്ലെ 150 കോടി രൂപ മുടക്കിയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ധനുഷ് ഒരു പത്തൊമ്പതിനായിരും സ്ക്വയര്‍ ഫീറ്റ് കൊട്ടാരം നിര്‍മ്മിക്കുന്നത്.തനിക്കും ഭാര്യ ഐശ്വര്യക്കും പിന്നെ കുറെ ജോലിക്കാരും ഇത് തൂത്ത് അടിച്ച് വൃത്തിയാക്കുന്നവര്‍ക്കും താമസിക്കാന്‍ ജയലളിതയുടെ പോയസ് ഗാര്‍ഡനിലുള്ള വീടിനടുത്താണ് ഭൂമി വാങ്ങിയത്.ഭൂമി പൂജക്ക് സൂപ്പര്‍ സ്റ്റാര്‍ രജനി കാന്ത് എത്തിയിരുന്നു.ധനിഷിന്റെ അമ്മായി അച്ഛനാണല്ലൊ അദ്ദേഹം.
150 കോടി മുടക്കില്‍ നിര്‍മ്മിക്കുന്ന കൊട്ടാരം പത്തൊമ്പതിനായിരം സ്ക്വയര്‍ ഫീറ്റാണ്.അത്യാധുനിക ജിം,സ്വിമിങ് പൂള്,ഫുട്ഭോള് മൈതാനം,ഇന്‍ഡോര്‍ സ്പോട്സ് എന്നീ കാര്യങ്ങളും വിശാലമായ ഹോം തിയേറ്ററും സ്മാര്‍ട്ട് ടെക്നോളജിയില്‍ അധിഷ്ഠിതമായ വീട്ടിലുണ്ടുകുമത്രെ.
2004ല്‍ ആണ് ധനുഷ് രജനിയുടെ മകള്‍ ഐശ്വര്യയെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് ലിംഗ ,യാത്ര എന്നിങ്ങനെ രണ്ട് മക്കളുമുണ്ട്.ഫെബ്രുവരിയിലായിരുന്നു ഭൂമി പൂജ.രജനീകാന്ത് ഭാര്യ ലത,ഐശ്വര്യ,ധനുഷ് മക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങിന് ശേഷം അതിവേഗം പണി പുരോഗമിക്കുന്നുണ്ടത്രേ.’THE GRAY MAN”നില് അഭിനയിക്കുന്ന ധനുഷ് അമേരിക്കയിലാണ് ഉള്ളത്.ഓള് ദ ബെസ്റ്റ് ധനുഷ് ആന്റ് ഫാമിലി.
ഫിലീം കോര്‍ട്ട്.