നടി ഭാവന വയര്‍ കാണിച്ചുള്ള ഫോട്ടോ വിവാദം… ഇത് തന്നെ തകര്‍ക്കാന്‍ നോക്കുന്നവരുടെ ആക്രമണം…..
ഒരു സ്ത്രീ ആയിപോയതു കൊണ്ട് ഒരു രക്ഷയുമില്ലെന്നാണ് ഭാവന പറയുന്നത് ദുബായി ഷോ കാണിക്കുമ്പോള്‍ ക്യാമറ ഒപ്പിയെടുത്ത് ഭാവനയുടെ വയറാണ്, അത് കണ്ടാലേ അറിയാം ഉള്ളിലെന്തോ ഇട്ടിട്ടുണ്ടെന്ന് പക്ഷെ പറഞ്ഞു പരത്തിയവര്‍ ഉള്ളിലുള്ളതിനെ കുറിച്ച് പറയാതെ ആഭാസത്തരം എന്നു വിളിച്ചു പറഞ്ഞു അതിന് വിശദീകരണം നല്‍കുകയാണ് ഭാവന.. വസ്ത്രധാരണത്തിന്റെ പേരില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി നടി ഭാവന. വെളുത്ത ടോപ്പ് ധരിച്ച് ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തുന്ന ഭാവനയുടെ ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ടോപ്പിന് താഴെ ദേഹത്തോട് ചേര്‍ന്നു കിടക്കുന്ന ശരീരത്തിന്റെ അതേ നിറമുള്ള വസ്ത്രമാണ് ഭാവന ധരിച്ചിരുന്നത്.
എന്നാല്‍ ടോപ്പിനടിയില്‍ വസ്ത്രമില്ലെന്ന തരത്തിലും കൈ ഉയര്‍ത്തുമ്പോള്‍ കാണുന്നത് ശരീരമാണെന്നുമുള്ള രീതിയിലായിരുന്നു ഭാവനയ്ക്കെതിരായ പ്രചാരണം ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഭാവന. ഭാവനയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം ‘എല്ലാം ശരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീര്‍ക്കാന്‍ നോക്കുമ്പോള്‍, എന്റെ പ്രിയപ്പെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചു സങ്കടങ്ങള്‍ മാറ്റി വെക്കാന്‍ നോക്കുമ്പോളും, ഞാന്‍ എന്തു ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകള്‍ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാന്‍ നോക്കുന്ന ഒരുപാട് പേര് ഉണ്ട് എന്ന് എനിക്ക് അറിയാം. അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നത് എന്നും എനിക്ക് ബോധ്യമുണ്ട്. അങ്ങനെ ആണ് നിങ്ങള്‍ക്കു സന്തോഷം കിട്ടുന്നത് എങ്കില്‍ അതിലും ഞാന്‍ തടസം നില്‍ക്കില്ല.’ ഭാവന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. FC