നടന് ശ്രീനാഥ് ഭാസി വിശ്രമിക്കണം സിനിമയില്‍ നിന്ന് നിര്‍മ്മാതാക്കളുടെ വിലക്ക്.. മര്യാദക്ക് സംസാരിക്കുക……
സിനിമ അഭിനയിക്കുന്നവന്റെ മാത്രമല്ല അതിലൊരുപാട് ഘടകങ്ങള്‍ ഉണ്ട് അപ്പോള്‍ അഭിനയിച്ചത് ചട്ടമ്പി ആയോ തെമ്മാടി ആയോ പെണ്ണുപിടിയനായോ ഒക്കെ ആയിരിക്കും ആ സ്വഭാവം പുറത്തെടുത്താല്‍ ആരാധിക്കുന്നവര്‍ വാളെടുക്കും അത് നേരിട്ടനുഭവിക്കുകയാണ് ഇപ്പോള്‍ ശ്രീനാഥ് ഭാസി..
നടന് ശ്രീനാഥ് ഭാസിക്ക് സിനിമയില്‍ താല്‍ക്കാലിക വിലക്ക്. ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ച കേസിലാണ് നടനെതിരേ നടപടി. തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചെന്നും ഇനി ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞെങ്കിലും നടപടി സ്വീകരിക്കുന്നുവെന്നു നിര്‍മാതാക്കളുടെ സംഘടന പ്രതികരിച്ചു. ഇപ്പോള്‍ അഭിനയിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയാല്‍ മാറിനില്ക്കാന് ആവശ്യപ്പെടും
അതേസമയം, അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കുകയാണ് പോലീസ്.
ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകള്‍ പോലീസ് പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ ദിവസമാണ് ശ്രീനാഥ് ഭാസിയെ മരട് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് താരത്തെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ വാക്കാലുള്ള ചില പരാതികളും പോലീസിന് ലഭിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ അഭിമുഖത്തിന്റെ ദൃശ്യങ്ങളടക്കം പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അറസ്റ്റിലായതിനു ശേഷം ശ്രീനാഥ് ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ നിന്ന് ശേഖരിച്ചിരുന്നു ബാക്കിയുള്ള നടന്മാര് ഒന്ന് അടങ്ങുന്നത് നന്നാകും സ്നേഹിക്കുന്ന പോലെ വെറുക്കാനും ആരാധകര്ക്കെളുപ്പം കഴിയുമെന്നത് മറക്കണ്ട. FC