വലിയ – ചെറിയ സ്ക്രീനുകളിലെ വലിയ താരമാണ് വീണ നായര്‍.. രണ്ടുവര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് …..
ഇടയ്ക്കു പറയും ഒന്നാണെന്ന് അതുകഴിഞ്ഞാല്‍ പറയും രണ്ടാണെന്ന് ആരാധകര്‍ക്ക് വീണ എന്നും ഭര്‍ത്താവിനും മകനുമൊപ്പം ഒന്നായി ഉണ്ടാകണമെന്നുതന്നെയാണ്.. വിവാഹ മോചനവാര്‍ത്തകളോട് പ്രതികരിച്ച് നടി വീണ നായര്‍. രണ്ടു വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്നും എന്നാല്‍ വിവാഹമോചനത്തിലേക്ക് എത്തിയിട്ടില്ലെന്നും വീണ പറഞ്ഞു.
എന്റെ കൂടെ ഏഴ്, എട്ട് വര്‍ഷം ഒരുമിച്ച് ഉണ്ടായിരുന്ന ആളാണ്. പെട്ടെന്ന് ഒരിക്കലും നമുക്ക് അതില്‍ നിന്ന് വിട്ട് പോരാന്‍ പറ്റില്ലെന്നും വീണ പറയുന്നു. അടുത്തിടെ ഭര്‍ത്താവ് ആര്‍ജെ അമനുമായി വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ വന്നിരുന്നു.’ഞാന്‍ നാളെ ഒരു പ്രണയത്തില്‍ ആയാലോ വിവാഹം കഴിച്ചാലോ കൂടി മറക്കാന്‍ പറ്റാത്ത ഒന്നാണത്. കാരണം എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. ആ സ്ഥാനം ഞാന്‍ എന്ത് ചെയ്താലും മാറ്റാന്‍ പറ്റില്ല. എന്റെ അമ്പാടിയുടെ അച്ഛന് ആര്‍ജെ അമന് എന്ന വ്യക്തി തന്നെയാണ്. ഞങ്ങള്‍ ഇപ്പോള്‍ സെപ്പറേറ്റഡ് ആണ്. ഞാന്‍ ഇത് ആദ്യമായാണ് ഒരു മീഡിയയില്‍ തുറന്ന് പറയുന്നത്. രണ്ടു വര്‍ഷമായിട്ട് ഞാന്‍ കൊച്ചിയിലാണ് താമസിക്കുന്നത്. മകന്റെ കാര്യങ്ങള്‍ ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് നോക്കുന്നത്. അമന് ഇപ്പോള്‍ നാട്ടിലുണ്ട്. മോനെ കാണാറുണ്ട്, കൊണ്ടു പോകാറുണ്ട്. അവന് അവന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്ത് പോയി എന്ജോയ് ചെയ്യാറുണ്ട്. അവന് അവരെ ഭയങ്കര ഇഷ്ടമാണ്.
എനിക്ക് അച്ഛനും അമ്മയുമില്ല. അവന് അവന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സ്നേഹം അറിയണമെങ്കില്‍ അവിടെ തന്നെ പോകണം. നാളെ അവന് വലുതാകുമ്പോള്‍ എന്നോട് എന്തുകൊണ്ട് എനിക്ക് പോകാന്‍ പറ്റിയില്ല എന്നൊന്നും ചോദിക്കരുത് എന്നുണ്ട്. ഇക്കാര്യം ചര്‍ച്ചയായതോടെ തങ്ങള്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നത് എന്നാല്‍ വിവാഹമോചനം നേടിയിട്ടില്ലെന്നും അമന് വ്യക്തമാക്കിയിരുന്നു. FC