മോഹന്‍ലാല്‍ വിവാഹം കഴിക്കുമ്പോള്‍ സ്ത്രീധനം വാങ്ങിയോ.. മകള്‍ വിസ്മയക്ക് എത്ര കൊടുക്കും താരം പറയുന്നു…
പ്രശസ്തരായിട്ടുള്ളവരുടെ വാക്കിനുമുണ്ട് വില അത് മറ്റുള്ളവര്‍ ഉള്‍ക്കൊള്ളണമെന്നു മാത്രം, സ്ത്രീധനം വാങ്ങി വിവാഹം കഴിച്ചയാളല്ല താനെന്നും തന്റെ മകള്‍ വിവാഹം കഴിക്കുമ്പോഴും അങ്ങനെ ഒരു കാര്യം ഉണ്ടാകില്ലെന്നും നടന് മോഹന്‍ലാല്‍.
‘നേര്’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമ ന്യൂസിനു നല്കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ സ്ത്രീധനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കിയത്. ഒരുപാട് സിനിമകളില്‍ സ്ത്രീധനത്തിനെതിരെ സംസാരിച്ച തന്റെ ഉള്ളില്‍ എപ്പോഴും ഇത്തരം കാര്യങ്ങളെപ്പറ്റി സംഘര്‍ഷം ഉണ്ടാകാറുണ്ടെന്നും സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശരിയല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ‘നേര്’ എന്ന സിനിമ സമൂഹത്തിലെ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ആണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
ഒരു പെണ്‍കുട്ടിയുടെ അച്ഛന് എന്ന നിലയില്‍ സ്ത്രീധനം എന്ന സമ്പ്രദായത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ”ഞാന്‍ സ്ത്രീധനം വാങ്ങിയല്ല കല്ല്യാണം കഴിച്ചത്. എന്റെ മകള്‍ക്ക് കല്ല്യാണം കഴിക്കാനും അങ്ങനെ ഒന്നും ഉണ്ടാകില്ല. അത് ശരിയല്ല എന്നുതന്നെയാണ് എന്റെ അഭിപ്രായം.മോഹന്‍ലാല്‍ പറഞ്ഞു. എന്തായലും ഈ ധീരതീരുമാനം മറ്റുള്ളവരും ഏറ്റെടുക്കുക. FC