ക്യാന്‍സറിനെ തുടര്‍ന്ന് മുടി കൊഴിഞ്ഞ് പോയ നടി ശരണ്യ –
മുടി വളരാന്‍ തേച്ച എണ്ണകൂട്ടുമായി.
വല്ലാത്തൊരു സൗന്ദര്യമായിരുന്നു ദൈവം നല്‍കിയത്.പലരും ശരണ്യ ശശി എന്ന നടിയെ അസൂയയോടും കുശുമ്പോടുമായിരുന്നു
നോക്കി കണ്ടത്.ദൈവം സൗന്ദര്യം മാത്രമായിരുന്നില്ല ശരണ്യക്ക്
സമ്മാനിച്ചത് ഒപ്പം ക്യാന്‍സര്‍ എന്ന മഹാമാരിയുടെ വിത്ത് കൂടി ആ ശരീരത്തില്‍ ഒളിപ്പിച്ച് വെച്ചാണ് വിട്ടത് ഉന്നതിയിലേക്ക്.ആരാധകരിലേക്ക് ഇടിച്ചു കയറി നില്‍ക്കുമ്പോഴാണ് ശരണ്യക്ക് ഒരു തളര്‍ച്ച തോന്നുന്നത്.വെള്ളിത്തിരയിലെ വെള്ളിവെളിച്ചത്തില്‍ നിന്ന് ഡോക്ടര്‍മാരുടെ നടുവിലേക്ക്.അവിടുന്നാണ് കണ്ട് പിടിക്കുന്നത് ക്യാന്‍സര്‍ എന്ന വിത്ത് മുളച്ച് പൊന്തിയ വിവരം.അതിന് മുമ്പ് ആ സൗന്ദര്യം കണ്ട് മതിമറന്ന ഒരു സീരിയല്‍ അണിയറ പ്രവര്ത്തകന് ശരണ്യയെ വിവാഹം കഴിച്ചിരുന്നു.
രോഗം വന്ന് സഹായിക്കണ്ട സമയത്ത് ക്യാന്‍സറിനെക്കാളും ഭീകരനായി അവന് ഉപേക്ഷിച്ച് പോയി.എന്നാല്‍ മനക്കരുത്തും പ്രാര്‍ത്ഥനയും സുനമസ്സുള്ളവരും സീമാജി നായരെ പോലെയുള്ളവരും ചേര്‍ന്ന് ശരണ്യയുടെ ഒപ്പം നിന്നതോടെ നഷ്ടപ്പെട്ട് പോയ പലതും തിരിച്ച് പിടിക്കുകയാണ്.രോഗവും തോറ്റ് പിന്മാറിതുടങ്ങിയിരിക്കുന്നു.ഇപ്പോള്‍ ശരണ്യ സ്വന്തം യൂടൂബ് ചാനലില്‍ തനിക്ക് ക്യാന്സര്വന്നപ്പോള് കൊഴിഞ്ഞ് പോയ ഭംഗിയുള്ള മുടി തിരിച്ച് പിടിക്കുന്നതിന്റെ വീഡിയോ ചെയ്തിരിക്കുകയാണ്.2013 മുതല്‍ 2019 വരെ കീമോ തെറാപ്പി ചെയ്തതിലൂടെയാണ് മുടി മൊത്തം കൊഴിഞ്ഞത്.
മുത്തശ്ശി പകര്‍ന്ന പാരമ്പര്യ എണ്ണകൂട്ടിന്റെ വിശേഷങ്ങളാണ് പങ്കുവെക്കുന്നത്. ശരണ്യയുടെ തിരിച്ചുവരവില്‍ ഹൃദയം നിറഞ്ഞ
സന്തോഷം. ഒപ്പമുണ്ടാകും ഇനിയും എല്ലാവരും.
ഫിലീം കോര്‍ട്ട്.