പ്രശസ്ത ഗായകന് കുഴഞ്ഞ് വീണ് മരിച്ചു-ചിത്രീകരണത്തിനിടെയായിരുന്നു-ദു:ഖത്തില്‍ സഹതാരങ്ങള്‍.
ഗുരുവിന് സമര്‍പ്പിക്കാനായി ശ്യാമസുന്ദര പുഷ്പമേ എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം നടക്കുന്നതിനിടെയായിരുന്നു പ്രശസ്ത ഗായകന് MS നസീം കുഴഞ്ഞ് വീണത്.പക്ഷാഗാതമായതിനാല് ചികിത്സ തുടരുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്.ഗുരുവും സംഗീത സംവിധായകനുമായ രാഘവന് മാസ്റ്ററുടെ മികച്ച ശിഷ്യരില്‍ ഒരാളായിരുന്നു MS നസീം,ശിവഗിരി കലാസമിതി,ചങ്ങമ്പുഴ തിയേറ്റേഴ്സ്,കോഴിക്കോട് ബ്രദേഴ്സ് തുടങ്ങിയ കലാസമിതികള്‍ക്കായി ഒട്ടനവധി ഗാനങ്ങളാണ് നസീം ആലപിച്ചത്.
ആശയങ്ങള്‍ പിന്തുടര്ന്ന് അദ്ദേഹം K.P.A.Cയിലും എത്തി. K.P.A.Cയില്‍
ഒട്ടനവധി നാടകഗാനങ്ങള്‍ പിറന്നത് നസീംമിന്റെ ശബ്ദത്തിലായിരുന്നു.ഇന്നും ആ ഗാനങ്ങള്‍ക്ക് ഒട്ടും പകിട്ട് കുറഞ്ഞിട്ടില്ല.എന്നതാണ് സത്യം.നാടകത്തില്‍ നിന്ന് അദ്ദേഹം സിനിമയിലേക്കും എത്തി.ഇവിടുത്തെ പല ഗായകന്മാര്ക്കുമിടയില് പിടിച്ചു നില്ക്കാന് ശ്രമിച്ചെങ്കിലും അധികം സിനിമകളില്‍ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല.ഭാര്യയെ ആവശ്യമുണ്ട്, അനന്ത വൃത്താന്തം എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി മാത്രമേ പാടാന്‍ അവസരമൊത്തുകിട്ടിയുള്ളൂ.
ഗുരുവന്ദനം ലക്ഷ്യം വെച്ച് തന്റെ ഗുരുനാഥനായിരുന്ന സംഗീത
സംവിധായകന് രാഘവന് മാസ്റ്ററെ കുറിച്ച് ഡോക്യുമെന്ററി ഒരുക്കുമ്പോഴായിരുന്നു തളര്‍ന്ന് വീണത്.’ശ്യാമ സുന്ദര പുഷ്പമേ’ എന്നായിരുന്നു ഡോക്യുമെന്ററിക്ക് പേരിട്ടത്.അത് പൂര്‍ത്തിയാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിയട്ടെ.
നസീംജിക്ക് നിത്യശാന്തി നേരുന്നു.
ഫിലീം കോര്‍ട്ട്.