നടി നിവേദ തോമസിന്റെ കളികണ്ടോ-ഒപ്പമുള്ളത് ആരാണെന്നറിയാമോ?.
മലയാളികള്‍ക്ക് സുപരിചിതയായ തെന്നിന്ത്യന്‍ താരമാണ് നിവേദ തോമസ്. വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെയാണ് നിവേദ പ്രേക്ഷക പ്രിയങ്കരിയായത്.ഇപ്പോള്‍ ഇതാ ഒട്ടേറെ ചിത്രങ്ങളിലൂടെ തെലുങ്ക്,തമിഴ് ലോകത്ത് സജീവമാവുകയാണ് താരം.അടുത്തിടെ കോവിഡ് ബാധിതയായ നിവേദ ഏറ്റവും ഒടുവില്‍ അഭിനയിച്ചത് വക്കീല്‍ സാബ് എന്ന ചിത്രത്തിലാണ്.സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം പതിവായി പങ്കുവെക്കുന്ന താരം ഒരു നൃത്ത വീഡിയോ ആണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത് അത് ശ്രദ്ധ നേടും .സഹോദരന് നിഖില്‍ തോമസിനോടൊപ്പം ഒരു ചടങ്ങില്‍ ഗുലൈബാ എന്ന ഗാനത്തിന് ചുവട് വെക്കുന്ന നിവേദയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.നിഖില്‍ തോമസാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.അതെ സമയം നിവേദ തോമസ് പവന് കല്ല്യാണിനോടൊപ്പം വേഷമിട്ട വക്കീല്‍ സാബ്, പിങ്ക് എന്ന ബോളീവുഡ് ചിത്രത്തിന്റെ റീമേക്കായിരുന്നു.അജിത്തും ശ്രദ്ധ ശ്രീനാഥും പ്രധാന വേഷം അവതരിപ്പിച്ചു കൊണ്ട് ചിത്രം നേരത്തെ തമിഴിലും റീമേയ്ക്ക് ചെയ്തിരുന്നു.
അതെ സമയം ഒരു കൊറിയന്‍ ചിത്രത്തിന്റെ റീമേയ്ക്കില്‍ വേഷമിടാന്‍ ഒരുങ്ങുകയാണ് നിവേദ ഇപ്പോള്‍.സുരേഷ് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ദക്ഷിണ കൊറിയന്‍ ചിത്രമായ മിറ്റ്നൈറ്റ് റണ്ണേഴ്സിന്റെ റീമേയ്ക്കിലാണ് റെജീന കസാന്ട്രിക്കൊപ്പം നിവേദ തോമസുമെത്തുന്നത്.ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഹൈദരാബാദില്‍ പൂര്‍ത്തിയായി.കൊറോണ വൈറസ് പ്രതിസന്ധി കണക്കിലെടുത്ത് നിര്‍മ്മാണം ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഫിലീം കോര്‍ട്ട്.