ശൈലജയെ പുറത്താക്കിയ പിണറായിക്കെതിരെ – നടിമാരായ പാര്‍വ്വതി,റിമ,ഗീതു തുടങ്ങിയവര്‍….
പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെങ്കിലും നല്ല മുഖങ്ങളും അവരോടുള്ള ഇഷ്ടവും വോട്ടായപ്പോഴാണ് കേരള ചരിത്രത്തില്‍ ആദ്യമായി ഒരു പാര്‍ട്ടി വീണ്ടും അധികാരത്തില്‍ എത്തുന്നത്.അത് സ്വന്തം കഴിവാക്കി മാറ്റി എല്ലാവരേയും വെട്ടി നിരത്തി.കഴിഞ്ഞ തവണ വി.എസ്.അച്ചുദാനന്ദനെയും മാറ്റി നിര്‍ത്തി പിന്‍വാതിലിലൂടെ മുഖ്യമന്ത്രി കസേരയില്‍ കയറി ഇരുന്ന പിണറായി വിജയനാണ് തന്റെ തലയ്ക്ക് മുകളിലേക്ക് ചാങ്ങ ചില്ലകളെല്ലാം വെട്ടിക്കളഞ്ഞ് കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സ്വന്തം മകളുടെ ഭര്‍ത്താവായ മുഹമ്മദ് റിയാസിനെ അടക്കം പുതുമുഖങ്ങള്‍ മാത്രമുള്ള ഒരു മന്ത്രി സഭ പ്രഖ്യാപിച്ചത്.
അവസാനത്തെ വെട്ടില്‍ ഞെട്ടറ്റുവീണ കെ.കെ.ശൈലജക്ക് വേണ്ടി കേരളം വിലപിക്കുകയാണ്.അതില്‍ പാര്‍ട്ടിയുടെ തന്നെ സൈബര്‍ പോരാളികളുമുണ്ട് എന്നാണ് വിരോധാഭാസം.മാത്രമല്ല സെലിബ്രേറ്റികളായ സിനിമാനടികള് മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞിരിക്കുന്നത് നടിമാരായ റിമ കല്ലിങ്കല്‍,ഗീതു മോഹന്‍ദാസ്,പാര്‍വ്വതി തിരുവോത്ത് തുടങ്ങിയവരാണ്.നടനായ ഹരീഷ് പേരടി തുടങ്ങിയവരും രംഗത്തെത്തിയിട്ടുണ്ട്.
എന്തായാലും ആരായാലും മികച്ച ഭരണം കാഴ്ചവെക്കുക.മരുമകന് കേരളം സ്ത്രീധനമായി കൊടുത്ത അമ്മായി അച്ഛനെന്ന് അസൂയക്കാരെ പറയൂ.നിങ്ങള്‍ അപ്പനും മകനും ബാക്കിയുള്ള 19 പേരും ചേര്‍ന്ന് ഞങ്ങളെ ഭരിക്കുക. ഇടക്കിടെ കിറ്റ് തന്നാല്‍ എല്ലാവും ഹാപ്പി.
ഫിലീം കോര്‍ട്ട്.