ജനപ്രിയ നടന് ദിലീപ് പറയുന്നു ഞാന്‍ ഏഴാം ക്ലാസ്സില്‍ തോറ്റപ്പോള്‍ അനുഭവിച്ചത്.
ഏതാനും വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാല്‍ ചലച്ചിത്ര നടന് എന്നതിനൊപ്പം ഒരു ഡോക്ടറുടെ അച്ഛന് കൂടിയാകും ദിലീപ്.മീനാക്ഷി സിനിമയിലെത്തുമോ എന്ന ചോദ്യങ്ങള്‍ക്കിടയിലാണ് സ്കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കി മീനൂട്ടി നേരെ മെഡിക്കല്‍ പഠനത്തിന് ചേര്‍ന്നത്.എന്നാലും കലാകുടുംബത്തിലെ അംഗമായ മീനാക്ഷി നല്ലൊരു നര്‍ത്തകി കൂടിയാണ് പക്ഷെ ദിലീപെന്ന അച്ഛന് ജീവിതത്തില്‍ പരാജയം അറിഞ്ഞാണ് വിജയം കൈയ്യിലൊതുക്കിയത്.
പ്രാരാബ്ധ കാലം കടന്ന് മിമിക്രിയില്‍ നിന്നും സിനിമയിലെത്തി താര പദവി സ്വന്തമാക്കിയ വ്യക്തിയാണ് ദിലീപ്.മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു.എന്നാല്‍ സ്കൂള്‍ കാലത്തെ തിക്താനുഭവം ദിലീപ് മറച്ചു പിടിച്ചില്ല. ഏഴാം ക്ലാസ്സില്‍ തോറ്റുപോയ കാര്യവും അന്നത്തെ തന്റെ അവസ്ഥയും അതിനുള്ള കാരണങ്ങളും വിവരിക്കുന്ന ദിലീപിന്റെ ഒരു അഭിമുഖ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു.
ഏഴാം ക്ലാസ്സില്‍ തോറ്റു എന്ന് പറയുന്നതിനേക്കാള്‍ തോല്പിച്ചു എന്ന് പറയുന്നതായിരിക്കും ചേരുക.മേനേജ്മെന്റ് സംബന്ധിയായ ചില വിഷയങ്ങളെ തുടര്‍ന്ന് ദിലീപ് ഉള്‍പ്പെടെ നാലഞ്ച് വിദ്യാര്‍ത്ഥികള്‍ ഒരിക്കല്‍ കൂടി ഏഴാം ക്ലാസ്സില്‍ തുടര്‍ന്നു.ഇക്കാര്യം അറിഞ്ഞാല്‍ അച്ഛന് തന്നെ കൊല്ലുമെന്ന അവസ്ഥയാകും എന്ന് പ്രതീക്ഷിച്ച ദിലീപിന് തെറ്റി.
അച്ഛന് മകനെ ചേര്‍ത്ത് പിടിച്ചു.ഒരു വീഴ്ച ഉയര്‍ത്തെഴുന്നേല്‍പ്പാണ്.പരാജയം വിജയത്തിന്റെ മുന്നോടിയാണ്.തകരരുത് തളരരുത് ഓടണം എന്നാണ് അച്ഛന് പത്മനാഭന്റെ ഉപദേശം.
ആലുവ യു.സി. കോളേജില്‍ നിന്നാണ് ദിലീപ് 3rd ഗ്രൂപ്പില്‍ പ്രീഡിഗ്രി പൂര്‍ത്തിയാക്കിയത്.ശേഷം മഹാരാജാസ് കോളേജില്‍ ബിരുദ പഠനത്തിന് ചേര്‍ന്നു.അവിടെ നിന്നും മിമിക്രി കലാലോകത്തെത്തി.ദിലീപും നാദിര്‍ഷയും സഹപാഠികളായിരുന്നു.നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹവേളയില്‍ ദിലീപും കുടുംബവും തിളങ്ങി.നാദര്‍ഷയുടെ മകളുടെ വിവാഹ ചടങ്ങില്‍ ദിലീപും കാവ്യയുമുളളചിത്രങ്ങള് വൈറലായിരുന്നു.
ഫിലീം കോര്‍ട്ട്.