മോഹന്‍ലാല്‍ ദുബായിയില്‍ പറന്നിറങ്ങി ഏറ്റവും വലിയ സമ്മാനം വാങ്ങാന്‍
ബോളിവുഡിലെ പലതാരങ്ങള്‍ക്കും കിട്ടിയതാണ് ഇപ്പോഴിതാ മലയാളത്തിന്റെ മഹാ നടന്മാര്ക്കും ഗള്‍ഫ് രാജ്യമായ ദുബായ് സമ്മാനിച്ചിരിക്കുന്നു ഗോള്‍ഡന്‍ വിസ 10 വര്‍ഷക്കാലത്തേക്ക് ഇനിയൊന്നും നോക്കണ്ട ഗോള്‍ഡന്‍ വിസ കൈയിലുള്ളതുകൊണ്ട് മമ്മുട്ടിക്കും,മോഹന്‍ലാലിനും ഒന്നിച്ചാണ് ഗോള്‍ഡന്‍വിസ പ്രഖ്യാപിച്ചത്, മമ്മൂട്ടിക്ക് പിന്നാലെ യുഎ ഇ ഗോള്‍ഡന്‍ വീസ സ്വീകരിക്കാനായി മോഹന്‍ലാലും ദുബായിലെത്തി. താരം ദുബായിലെത്തിയതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. കറുപ്പണിഞ്ഞ് സൂപ്പര്‍ ലുക്കിലാണ് പ്രിയതാരം ദുബായില്‍ പറന്നിറങ്ങിയത്. 2020-ല്‍ മോഹന്‍ലാല്‍ ദുബായില്‍ സ്വന്തമായി വീട് വച്ചിരുന്നു. യുഎ ഇയുടെ ദീര്‍ഘകാല താമസ വീസയായ ഗോള്‍ഡന്‍ വീസയ്ക്ക് ഇതാദ്യമായാണ് മലയാള സിനിമയില്‍ നിന്നുള്ളവര്‍ അര്‍ഹരാകുന്നത്. 10 വര്‍ഷം കാലാവധിയുള്ള ഗോള്‍ഡന്‍ വീസയാണ് ലഭിക്കുക. വിവിധമേഖലകളില്‍ സംഭാവന നല്കിയ വ്യക്തികള്‍ക്കാണ് യുഎ ഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത്.ഷാറൂഖ് ഖാന്, സഞ്ജയ് ദത്ത് തുടങ്ങിയവര്‍ക്കും ഒട്ടേറേ പ്രവാസി വ്യവസായികള്‍ക്കും നേരത്തേ ഗോള്‍ഡന്‍ വീസ ലഭിച്ചിരു മോഹന്‍ലാല്‍ സംവിധായകനാകുന്ന ആദ്യ ചിത്രം ബാറോസ്, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി, ജീത്തു ജോസഫ് ചിത്രം ട്വല്‍ത്ത് മാന്‍ എന്നിവയാണ് മോഹന്‍ലാലിന്റേതായി ചിത്രീകരണം നടക്കുന്ന സിനിമകള്‍. മലയാളത്തിന് മോഹന്‍ലാലിനും,മമ്മുട്ടിക്കും യൂ എ ഇ തന്ന അംഗീകാരത്തിന് നന്ദി പ്രകാശിപ്പിക്കുന്നു. FC