മഞ്ജു വാര്യർ മാത്രമല്ല മഞ്ജു പിള്ളയും കൂടെകൂടെ സുന്ദരിയാകുന്നു, മനസിന്റെ സന്തോഷം….
അതെ മനസിന്റെ സന്തോഷമാണ് എല്ലാത്തിന്റെയും രഹസ്യം മനസ്സെത്ര സന്തോഷിക്കുന്നോ അത്രയ്ക്ക് അതാർക്കും സൗന്ദര്യം കൂട്ടുമെന്നാണ്, കണ്ടില്ലേ മഞ്ജുപിള്ള ആയതു അവരുടെ ബെസ്ററ് ടൈം ആണിപ്പോൾ..
മലയാളികളുടെ ഇഷ്ട താരമാണ് മഞ്ജു പിള്ള. നാടകത്തിലൂടെ പരമ്പരകളിലേക്കും, അവിടെ നിന്നും സിനിമയിലേക്കും എത്തിയ മഞ്ജുവിന്റെ കരിയര്‍ ബ്രേക്ക് കഥാപാത്രം ‘തട്ടീം മുട്ടീം’ എന്ന ഫാമിലി എന്റര്‍ടെയിനറാണ്. അവതാരകയായും അഭിനേത്രയായും സ്ക്രീനില്‍ നിത്യസാനിധ്യമായ മഞ്ജുവിന്റെ ഏറ്റവും പുതിയ സോഷ്യല്‍മീഡിയ പോസ്റ്റാണിപ്പോള്‍ തരംഗമായിരിക്കുന്നത്. ലുക്ക് യംങ്, ഫീല്‍ യംങ് എന്നുപറഞ്ഞാണ് മഞ്ജു തന്റെ ഏറ്റവും പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.
ബ്രൗണ്‍ നിറത്തിലുള്ള ഫ്രോക്കില്‍ രണ്ട് വശത്തേക്കും മുടി കെട്ടിവച്ച്, ചെറിയൊരു കുട്ടിയെ പോലെയാണ് ചിത്രത്തില്‍ മഞ്ജു ഉള്ളത്. യംങ് ആയി ജീവിക്കുക എന്നുപറഞ്ഞ് മഞ്ജു പങ്കുവെച്ച ചിത്രം, വല്ലാത്തൊരു യംങ്ആയെന്നാണ് ആരാധകര്‍ കമൻറ് ബോക്സിലൂടെ പറയുന്നത്. കുട്ടി എത്രയിലാണ് പഠിക്കുന്നത്, ടിന്റു മോള്, വല്ലാതെ യംങ് ആയതുപോലെ തോന്നുന്നു, എന്നെല്ലാമാണ് ആരാധകര്‍ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. മോഹനവല്ലിയായാണ് മഞ്ജു മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേറുന്നത്. എന്നാല്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സൂര്യ കൃഷ്ണ മൂര്‍ത്തിയുടെ ‘സ്ത്രീ പര്‍വ്വം’ എന്ന നാടകത്തിലൂടെയാണ് മഞ്ജു അഭിനയത്തിലേക്കെത്തിയത്. പിന്നീട് ‘സത്യവും മിഥ്യ’യും പരമ്പരയിലൂടെയാണ് താരം സീരിയല്‍ രംഗത്തേക്കെത്തുന്നത്.
കോമഡിക്ക് പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച മഞ്ജു, ‘തട്ടീം മുട്ടീം’ എന്ന മെഗാപരമ്പരയിലാണ് ഇപ്പോളും അഭിനയിക്കുകയാണ്. എന്നും ഈ സന്തോഷം നിലനിൽക്കട്ടെ FC