നടിയെ ആക്രമിച്ച കേസ് വടിവൊത്ത ഭാഷയില്‍ സന്തോഷ് പണ്ഡിറ്റ് പറയുന്നത്.. മനസ്സുവെച്ചാല്‍ കിട്ടുമായിരുന്നു ….
പുതിയ വെളിപ്പെടുത്തല്‍ വേണ്ടിവന്നു സകലതാരങ്ങള്ക്കും ഉണരാനും അതിജീവിതക്ക് പിന്തുണ നല്‍കാനും… സിനിമാ മേഖലയില്‍ നിന്ന് ഇപ്പോള്‍ നിരവധി പേരാണ് നടിക്കുവേണ്ടി രംഗത്തെത്തിയത്. അതിജീവനത്തിലേക്കുള്ള തന്റെ യാത്രയെക്കുറിച്ചുള്ള നടിയുടെ പോസ്റ്റ് പങ്കുവെച്ചായിരുന്നു എല്ലാവരുടെയും പിന്തുണ. ഈ അവസരത്തില്‍ സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ചൊരു കുറിപ്പാണ് ശ്രദ്ധനേടുന്നത്.
അതിജീവിതയ്ക്ക് നീതി കിട്ടുമെന്നാണ് തന്റെ വിശ്വാസമെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. കേസില്‍ പല സിനിമാപ്രവര്‍ത്തകരും കൂറുമാറിയ അവസ്ഥ ഉണ്ടായപ്പോള്‍ അതിനെതിരെ ആരും പ്രതികരിച്ചില്ലെന്നും രാഷ്ട്രീയക്കാരേക്കാള്‍ കഷ്ടമാണ് സിനിമാക്കാരെന്നും പണ്ഡിറ്റ് പറയുന്നു. കൂടെ ജോലി ചെയ്തിരുന്ന ഒരു സഹപ്രവര്‍ത്തകക്ക് നീതി കിട്ടുവാന്‍ അവര്‍ എന്ത് ചെയ്തുവെന്നും പണ്ഡിറ്റ് ചോദിക്കുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍.. പ്രമുഖ നടി ആക്രമിക്കപ്പെട്ടു അഞ്ചു വര്‍ഷം കഴിയുന്നു . അന്ന് മുതല്‍ ഈ നിമിഷം വരെ നടിയോടൊപ്പം , അവര്‍ക്കു എത്രയും പെട്ടെന്ന് നീതി കിട്ടണം എന്നും യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്ന നിലപാടാണ് ഞാന്‍ എടുത്തത് . ഉടനെ കോടതി വിധി പ്രതീക്ഷിക്കുന്നു .
ഈ കാലയളവില്‍ അവരോടോപ്പം നിന്നിരുന്ന പല നടി-നടന്മാര് കൂറുമാറി, സാക്ഷികള്‍ ഒരുപാട് കൂറുമാറി , ഒപ്പം എന്ന് പറഞ്ഞ് നിന്ന പ്രോസിക്യൂട്ടര്‍ വരെ രാജിവെച്ച് പോവുകയാണ്.. കഷ്ടം … നടി- നടന്മാര് കൂറ് മാറിയതിനു എതിരെ ഒരു സിനിമാക്കാരനും അപലപിച്ചില്ല , ആരും അവര്‍ക്കെതിരെ പ്രതികരിച്ചില്ല .രാഷ്ട്രീയക്കാരെക്കാള്‍ കഷ്ടമാണ് സിനിമാക്കാര് .
കൂടെ ജോലി ചെയ്തിരുന്ന ഒരു സഹപ്രവര്‍ത്തകക്ക് നീതി കിട്ടുവാന്‍ അവര്‍ എന്ത് ചെയ്തു ? ആര്‍ജവമുള്ള സിനിമാക്കാര് ആയിരുന്നെങ്കില്‍ പണ്ടേ അവര്‍ക്ക് നീതി ലഭിച്ചേനെ. എന്നാല്‍ അസൂയയും കുശുമ്പും, മത്സരവും, ചില പണ്ടത്തെ പ്രതികാരം തീര്‍ക്കുക എന്നീ കലാപരിപാടിയാണ് പലരും ചെയ്യുന്നത്. ചിലര്‍ പ്രഹസനങ്ങള്‍ നടത്തി ഈയ്യിടെ മുതലക്കണ്ണീര് ഒഴുക്കുന്നുമുണ്ട് .
ഈ വിഷയം അഞ്ചു വര്‍ഷത്തിന് ശേഷമാണ് പലരും അറിഞ്ഞത് എന്ന് തോന്നുന്നു . (ചിലര്‍ ഇരയുടെ കൂടെ, ചിലര്‍ വേട്ടക്കാരന് വേണ്ടി പ്രാര്‍ത്ഥിച്ച് കൂടെ , ചിലര്‍ പള്‍സര്‍ സുനിക്കൊപ്പം അവന്റെ കൂടെയും ?… ഇരയെന്നു മറ്റുള്ളവര്‍ പറഞ്ഞു…. എന്നാല്‍ താന്‍ ഇരയല്ല ധീരയാണ് എന്ന് ആ നടി ഈ അഞ്ചു വര്‍ഷം കൊണ്ട് തെളിയിച്ചു…. Good , great..ഒപ്പം സന്തോഷ് പണ്ഡിറ്റിന്റേതായ ഡയലോഗ് ഇങ്ങനെ, എടുക്കുമ്പോള്‍ ഒന്ന് , തൊടുക്കുമ്പോള്‍ നൂറു , തറക്കുമ്പോള് ആയിരം … ആയിരം സാംസ്കാരിക നായകന്മാര്ക്ക് അര പണ്ഡിറ്റ് .പണ്ഡിറ്റിനെ പോലെ ആരും ഇല്ല.. അതെ വളരെ സത്യം FC