ഇനി കുഴിയില്‍ കിടന്ന് മരിക്കാം സീരിയല്‍ നടി മേഘ്ന വിന്‍സെന്റ്.വൈറലാകുന്നു വീഡിയോ-
ഇതില്‍ അവര്‍ മുള്ളും മുനയും വെച്ചിട്ടുണ്ടോ എന്നൊരു സംശയമുണ്ട്.എന്തായാലും അവരെ സ്നേഹിക്കുന്നവര്ക്കൊന്നും അത് കൊള്ളില്ല.എന്നാല്‍ കൊള്ളേണ്ടവര്‍ക്ക് കൊള്ളേണ്ടിടത്ത് കൊള്ളുമെന്നതില്‍ ഒരു സംശയവും വേണ്ട.
ആര്‍ഭാടത്തോടെ നടി ഡിംബിള്‍ റോസിന്റെ ബ്രദര്‍
ഡോണ്‍ ടോമിയായിരുന്നു മേഘ്ന വിവാഹം കഴിച്ചത്.അവരുടെ ആഗ്രഹം കഴിഞ്ഞപ്പോള്‍ പിന്നെ തിരഞ്ഞത് പോരായ്മകളായിരുന്നു.
ഒരു പെണ്‍കുട്ടിയെ ഒഴിവാക്കാന്‍ ഏറ്റവും അനുയോജ്യമായ വഴി ഭൂതകാലത്തിലെ ചപ്പ്ചവറുകള് മാന്തി നോക്കലാണല്ലോ.ആരെയും കുറ്റം പറയുന്നില്ല.എന്തായാലും മേഘ്ന ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടു.
അവര്‍ യൂടൂബില്‍ സ്റ്റുഡിയോ ബോക്സ് എന്നൊരു
ചാനല്‍ തുടങ്ങിയിട്ടുണ്ട്. അതിലൂടെയാണ് ഒരു കദന
കഥ പറയുന്നത്.ചതികളെ ചതിയന്മാരെ എങ്ങിനെ
നേരിടണമെന്നാണ് ഈ മോട്ടിവേഷന്‍ കഥയുടെ
തന്തു.അതിങ്ങിനെ ജീവിതത്തില്‍ നമ്മള് മറ്റുള്ളവരെ
വിശ്വസിക്കും.വളരെ ചുരുക്കം ചിലര്‍ ആ വിശ്വാസം
സംരക്ഷിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോകും.പക്ഷെ വേറെ ചിലര്‍ നമ്മുടെ വിശ്വാസവും സ്നേഹവും മുതലെടുത്ത് നമ്മളെ ഒരു കുഴിയില്‍ തളളിയിട്ട് അവര്‍ അവരുടെ കാര്യം നോക്കി പോകും.അത്പോലെ കുഴിയില്‍ വീണവര്‍ക്ക് മുന്നില്‍ രണ്ട് വഴികളാണുള്ളത് ഒന്നുകില്‍ അതില്‍ കിടന്ന് മരിക്കാം.അല്ലെങ്കില്‍ പുറത്ത് വന്ന് സന്തോഷായിട്ട് ജീവിക്കാം.
നിങ്ങള്‍ക്കുണ്ടാകാവുന്ന വേദനയും അപമാനവും
ചവിട്ടു പടികളാക്കി എഴുന്നേറ്റ് വന്ന് നിങ്ങള്‍ക്കിഷ്ടമുള്ളത് പോലെ ജീവിച്ച് കാണിക്കണം.അവര്‍ സ്വന്തം ജീവിതത്തില്‍ നിന്നാണിത് പറയുന്നത്.
അതെ തോല്‍ക്കാതെ പഠിക്കുക-ജയിക്കുക-മുന്നേറുക.
ഫിലീം കോര്‍ട്ട്.