അനുശ്രീ വിവാഹക്കാര്യം തുറന്ന് പറഞ്ഞു.പ്രേമം തകര്‍ന്നതാണ് -എന്റെ സുഹൃത്തുക്കളില്‍ ഒരാളെ.
അഭിനയത്തിലായാലും പുറത്തായാലും അമുശ്രി തികച്ചും സാധാരണക്കാരിയാണ്.നാട്ടിന് പുറത്ത്കാരിയാണ്.ഒരു രീതിയിലുള്ള സെലിബ്രറ്റി ഹെഡ് വെയ്റ്റൊന്നും അനുശ്രീയില്‍ കാണാനെ കഴിയില്ല.തന്റെ വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാനും മടി കാണിക്കാത്ത അനുശ്രീയുടെ വിവാഹ വിശേഷങ്ങളെ കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞത് -പ്രേമമായാലും എന്ത് ബന്ധമായാലും നമ്മളെ വരിഞ്ഞ് മുറുക്കാനുള്ള അവകാശം ആര്‍ക്കും നല്‍കേണ്ടതില്ല.എന്ന കടുത്ത അഭിപ്രായക്കാരിയാണ് ഞാന്‍ പ്രേമത്തില്‍ ആണും പെണ്ണും നല്ല സുഹൃത്തുക്കളായിരിക്കണം.എവിടെ പോകുന്നു എന്തിന് പോകുന്നു എന്നുള്ള ചോദ്യങ്ങള്‍ പോലും പലപ്പോഴും ബോറാണ്.
പരിധി കടന്നുള്ള ചോദ്യങ്ങള്‍ ആരുടെ ഭാഗത്തുനിന്നായാലും ബുദ്ധിമുട്ടുണ്ടാക്കും.മറ്റൊരാളെ പറഞ്ഞ് ബോധ്യപ്പെടുത്തി അവരുടെ
സ്നേഹം നിലനിര്‍ത്തേണ്ട കാര്യമില്ലല്ലൊ.പരസ്പര ധാരണയോടെയുള്ള പ്രണയമേ നിലനില്ക്കുകയുള്ളൂ.പ്രേമത്തില്‍ ആണും പെണ്ണും നല്ല സുഹൃത്തുക്കളായിരിക്കണം.ഞാന്‍ എങ്ങനെയാണോ അതെനിക്ക് തിരിച്ചു കിട്ടണം അതാണെന്റെ ആഗ്രഹം.
ജീവിതത്തില്‍ ഒരാളെ ഒപ്പം കൂട്ടുകയാണെങ്കില്‍ അതെന്റെ സൗഹൃദത്തിലുള്ള ഒരാളായിരിക്കും.അതാരാണെന്ന് ഇപ്പോള്‍ പറയുന്നില്ല.പ്രണയം ബ്രേക്കപ്പായതിന്റെ വേദന ഞാന്‍ അനുഭവിച്ചിട്ടുണ്ട്.അതില്‍ നിന്ന് മോചിതയാകാന്‍ ഒരു വര്‍ഷമെടുത്തു.അന്നനുഭവിച്ച വിഷമത്തെ കുറിച്ച് ഓര്‍ത്താല്‍ ഇന്ന് ചമ്മല് വരുമെന്നും അനുശ്രീ പറയുന്നു.എന്തായാലും ഉടന്‍ വിവാഹം നമുക്ക് കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
ഫിലീം കോര്‍ട്ട്.