അമ്മ സുല്‍ഫത്തിനെ കുറിച്ച് പറഞ്ഞു ദുല്‍ഖര്‍-കരയിപ്പിക്കരുതെന്ന് ആരാധകര്‍.
തന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരാള്‍ ഉമ്മ സുല്‍ഫത്താണെന്ന് നടന് ദുല്‍ഖര്‍.പലപ്പോഴും അദ്ദേഹം ഇത് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.അച്ഛനും സൂപ്പര്‍സ്റ്റാറുമായ മമ്മുട്ടി ലൊക്കേഷനുകളില്‍ നിന്നും ലൊക്കേഷനുകളിലേക്കുള്ള യാത്രയിലും സിനിമാതിരക്കുകളിലും പെട്ടുപോകുമ്പോഴും കുടുംബത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് മക്കളെ ബന്ധങ്ങള്‍ക്ക് മൂല്യം കല്പിക്കുന്ന നന്മയുള്ള മനുഷ്യരായി വളര്‍ത്തിയത് സുല്‍ഫത്താണ്.
ഇന്നിതാ- മാതൃദിനത്തില്‍ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പാണ് ദുല്‍ഖര്‍ ഉമ്മച്ചിയ്ക്കായി പങ്കുവെച്ചിരിക്കുന്നത്.
‘നിസ്വാര്‍ത്ഥമായ സ്നേഹത്തിന്റെ നിര്‍വചനമാണ്.സൗന്ദര്യത്തിന്റെയും ആകര്‍ഷകത്വത്തിന്റെയും ആള് രൂപം.ഞങ്ങളെയെല്ലാം നിര്വചിക്കുന്നവള്,ഞങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നവള്‍,ഞങ്ങളെ കുറിച്ചോര്‍ത്ത് ഏറ്റവും വിഷമിക്കുന്നവള്‍,അവള്‍ക്കും മുകളില്‍ ഞങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നവള്,ഒരു നിമിഷം പോലും വിശ്രമിക്കാത്തവള്‍,എന്തുജോലിയും പൂര്‍ത്തിയാക്കാന്‍ കഴിയുന്ന മള്‍ട്ടി ടാസ്കര്‍,എല്ലാ മൂല്യങ്ങളും ഞങ്ങളിലേക്ക് പകര്‍ന്നവള്‍,വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയാത്തവള്‍,എന്റെ സുന്ദരി ഉമ്മിച്ചീ..മാതൃദിനാശംസകള്‍’.എന്നാണ് ദുല്‍ഖര്‍ കുറിക്കുന്നത്.
ഏറ്റവും മഹത്തായ സ്നേഹം,സുലുകുട്ടി തുടങ്ങിയ ഹാഷ് ടാഗോടെയാണ് ദുല്‍ഖര്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.നിങ്ങളുടെ മകനായി ജനിക്കാനായത് അനുഗ്രഹമായി കരുതുന്നു എന്നും ദുല്‍ഖര്‍ കുറിക്കുന്നു.
ഇങ്ങനെയെല്ലാം എഴുതി നീ ഞങ്ങളെ കരയിപ്പിക്കുമോ എന്നാണ് പോസ്റ്റിന് താഴെ കൂട്ടുകാര്‍ ദുല്‍ഖറിനോട് ചോദിക്കുന്നത്.
‘കുട്ടിക്കാലം മുതല്‍ സാധാരണ ജീവിതമാണ് ഞങ്ങള്‍ നയിച്ചിരുന്നത്.ഉമ്മ ഞങ്ങള്‍ക്ക് നല്ല പുസ്തകങ്ങള്‍ വായിച്ചു തരും മാധവി കുട്ടിയുടെ പുസ്തകങ്ങളൊക്കെ എത്ര സുന്ദരമായാണ് ഉമ്മ വായിച്ചു തരുന്നത്.പണത്തിലും പ്രശസ്തിയിലും കണ്ണു മഞ്ഞളിക്കരുതെന്നും മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ നമ്മുടേതു കൂടിയാണെന്നും പറഞ്ഞാണ് ഉമ്മ ഞങ്ങളെ വളര്‍ത്തിയത്’.ദുല്‍ഖറിന്റെ സഹോദരി സുറുമി ഒരിക്കല്‍ ഉമ്മയെ കുറിച്ച് പറഞ്ഞതങ്ങനെയാണ്.
ഫിലീം കോര്‍ട്ട്.