അല്ലു അര്‍ജുന്‍ന്റെ മകള്‍ അല്ലു അര്‍ഹയും അഭിനയരംഗത്ത് – കുടുംബം മുഴുവനായി…..
തെന്നിന്ത്യയില്‍ നിന്ന് മലയാളികളുടെ മനം കവരാന്‍ എത്തിയ സൂപ്പര്‍ സ്റ്റാറാണ് അല്ലു അര്ജുന്.നിര്‍മ്മാതാവ് അല്ലു അരവിന്ദന്റെ മൂത്ത മകനാണ് അല്ലു അര്ജുന്.സഹോദരന് അല്ലു സിരീഷും സിനിമയില്‍ ഹീറോയാണ്.ചിരഞ്ജീവി, രാം ചരണ്‍, വരുണ്‍ തേജ, സായ് ധര്‍മ്മ തേജ്,നിഹാരിക കോണിഡെല്ല, തുടങ്ങിയ താരങ്ങളെല്ലാം ബന്ധുക്കള്‍.ഇവരാണ് തെലുങ്ക് സിനിമ ഇന്ന് അടക്കിവാഴുന്നത്.അതിലേക്ക് ഒരു ഇളമുറകാരിയൂടി എത്തുകയാണ്.
അല്ലു അര്ജുന്ന്റെയും ഭാര്യ സ്നേഹ റെഡിയുടെയും മകള്‍ അല്ലു അര്‍ഹ.സമാന്ത നായികയാകുന്ന ‘ശകുന്തളം’ എന്ന ചിത്രത്തിലാണ് താരപുത്രിയുടെ അരങ്ങേറ്റം.മലയാളിക്ക് അഭിമാനിക്കാന്‍ വകയുണ്ട്.സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ദേവ് മോഹന്‍ ആണ് ശാകുന്തളത്തിലെ ദുഷ്യന്തനായി എത്തുന്നത്.കാളിദാസ കൃതിയില്‍ നിന്നാണ് ശാകുന്തളം ചലച്ചിത്രമാകുന്നത്.അല്ലു അര്‍ഹ ഭാരത രാജകുമാരിയുടെ വേഷത്തിലാണ് എത്തുക.ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഈ വന്‍ താരനിരക്കൊപ്പം അതിഥി ബാലന്,മോഹന്‍ ബാബു,മല്‍ഹോത്ര,ശിവം തുടങ്ങി വലുതും ചെറുതുമായ ഒട്ടനവധി താരങ്ങള്‍ അണി നിരക്കുന്നുണ്ട്.
സ്വാഗതം അല്ലു അര്‍ഹ.അച്ഛനെ സ്നേഹിക്കുന്ന ആരാധിക്കുന്ന ഞങ്ങള്‍ കാത്തിരിക്കുന്നു മോളെ കാണാന്‍…
ഫിലീം കോര്‍ട്ട്.