അല്ലു അര്‍ജ്ജുന്‍ന്റെ പ്രതിഫലം 70 കോടി!!! 100 കോടിയിലേക്ക് യുവതാരം കുതിക്കുന്നു.
കോടികള്‍ വാരിയെറിഞ്ഞ് കോടികള്‍ സമ്പാദിക്കുന്നതാണ് തെലുങ്ക് സിനിമയുടെ ശൈലി.ബിഗ്ബജറ്റ് ചിത്രങ്ങളുടെ ആശാന്ന്മാരായ ടോളിവുഡില്‍ നിന്നും വരുന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാഴ്ത്തുന്നു.യുവഹൃദയങ്ങളുടെ തുടിപ്പായ അല്ലു അര്ജ്ജുന് എന്ന സൂപ്പര്‍ താരം വാങ്ങുന്ന പ്രതിഫലം 60 മുതല്‍ 70 കോടി രൂപയാണത്രേ.അല്ലുവിന്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പയുടെ ഒന്നും രണ്ടും ഭാഗങ്ങള്‍ക്കാണ് 70 കോടി രൂപ പ്രതിഫലം പറ്റിയത്.ആര്യ ആര്യ2 അല്ലുവിനെ വെച്ച് ചെയ്ത സുകുമാര്‍ തന്നെയാണ് പുഷ്പയും ഒരുക്കുന്നത്.
മാധ്യമ വാര്‍ത്തകളിലാണ് 70കോടി പ്രതിഫല കാര്യം വന്നത്.ഔദ്ദ്യോഗികമായ സ്ഥിരീകരണമില്ല.
1000 കോടി ബജറ്റില്‍ ഇറങ്ങുന്ന ചിത്രങ്ങള്‍ക്ക് 100 കോടി വരെ നായകന്മാര് കൈപ്പറ്റുന്നുണ്ട്.അല്ലുവും ഈ ചിത്രത്തിന് ശേഷം 100കോടി ക്ലബിലെത്തും.അല്ലു അര്‍ജുന്‍ന്റെ പുഷ്പയില്‍ മലയാളികളുടെ സൈകോ ത്രില്‍ ഫഹദ് ഫാസിലും അഭിനയിക്കുന്നു. അഴിമതി വീരനായ പോലീസ് ഓഫീസറുടെ വേഷത്തില്‍.തെലുങ്ക് കൂടാതെ നമിഴ്,കന്നട,മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസിനെത്തും.രഷ്മിക മന്ദാനയാണ് നായിക.
ധനഞ്ജയ്,സുനില്‍,അജയ് ഘോഷ് എന്നിവരും പുഷ്പയിലുണ്ട്.
ഫിലീം കോര്‍ട്ട്.