അല്ലു അര്‍ജ്ജുന്ന് കോവിഡ് ബാധിച്ചു.ആരാധകരോട് സുരക്ഷിതരായി ഇരിക്കാന്‍ പറഞ്ഞ് താരം.
തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജ്ജുന്ന് കോവിഡ് സ്ഥിരീകരിച്ചു.ആശങ്കപ്പെടേണ്ടതില്ലെന്ന് താരത്തിന്റെ കുറിപ്പ്.പോസറ്റീവായതോടെ വീട്ടില്‍ തന്നെ സ്വയം ഐസൊലേഷനിലാണ് അദ്ദേഹം.കോവിഡ് പോസറ്റീവായ വിവരം താരം ട്വിറ്ററിലൂടെ പങ്കുവെച്ചു.താന്‍ സുരക്ഷിതനാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പറഞ്ഞ അദ്ദേഹം എല്ലാവരോടും സുരക്ഷിതരായിരിക്കാനും ആവശ്യപ്പെട്ടു.
എനിക്ക് കോവിഡ് പോസറ്റീവായിരിക്കുകയാണ്.എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വീട്ടില്‍ ഐസോലേഷനില്‍ തുടരുകയാണ്.ഞാനുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരും പരിശോധനക്ക് വിധേയരാകണം.എല്ലാവരും സുരക്ഷിതരായി ഇരിക്കൂ.വാക്സിന് സ്വീകരിക്കൂ.എന്നെ കുറിച്ചോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ല.
അല്ലു അര്‍ജ്ജുന്‍ന്റെ ട്വിറ്റര്‍ കുറിപ്പ് ഇങ്ങനെയാണ്.താരത്തിന് വേഗം സുഖമാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ഫിലീം കോര്‍ട്ട്.