ആയിഷയുടെ കല്ല്യാണം കഴിഞ്ഞു.ചുവപ്പില്‍ മുങ്ങികുളിച്ച് കാവ്യയും മീനാക്ഷിയും-കറുത്ത സൂട്ടില് ദിലീപ്.
ആയിഷക്ക് ഒന്നല്ല രണ്ട് രക്ഷകര്‍ത്താക്കളാണ്.മലയാളികളുടെ ഇഷ്ടതാരം ദിലീപും പിന്നെ സ്വന്തം അച്ഛന് നാദിര്‍ഷയും.പെണ്ണ് കാണല്‍ ചടങ്ങ് മുതല്‍ ഒരു സുഹൃത്തായല്ല രക്ഷിതാവായാണ് ദിലീപും കുടുംബവും നാദിര്‍ഷയുടെ മകള്‍ക്കൊപ്പം കുടുംബത്തിനൊപ്പം നിന്നത്.എറണാകുളത്ത് നടന്ന വിവാഹത്തലേന്നുള്ള ചടങ്ങുകളെല്ലാം മനോഹരമാക്കിയാണ് വിവാഹസംഘം ആയിഷയെയും കൊണ്ട് കാസര്‍ഗോഡ് ഉപ്ലയിലെത്തിയത്.ആ യാത്രക്കും നേതൃത്വം വഹിച്ചത് ദിലീപ്,കാവ്യ,മീനാക്ഷി ത്രയങ്ങള്‍ തന്നെയായിരുന്നു.നിക്കാഹിന്റെ ചടങ്ങിലെല്ലാം പൂര്‍ണ്ണ സാന്നിധ്യമായി ദിലീപും നാദിര്‍ഷയുടെ തൊട്ടടുത്തിരുന്നത് മികച്ച ദൃശ്യാനുഭവം പകരും.
ചുവന്ന സാരിയും മുല്ലപൂവും അണിഞ്ഞാണ് മീനാക്ഷി
സ്വന്തം സുഹൃത്ത് ആയിഷയെ മണവാട്ടിയാക്കാന്‍ ഒപ്പം നിന്നത്
ചുവന്ന കളര്‍ ചുരുദാറില്‍ കാവ്യയും കറുത്ത സൂട്ടിന്റെ പോക്കറ്റില്‍
മകളും ഭാര്യയും ധരിച്ച ചുവപ്പിനെ അനുസ്മരിപ്പിക്കാന്‍ ചുവന്ന
ടൗവ്വല് ഫോള്‍ഡ് ചെയ്ത് വെച്ചാണ് ദിലീപ് ഫോട്ടോസെഷന്
ഹാജരായത്.കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയിലൊരുക്കിയ പാര്‍ട്ടിക്ക് മീനാക്ഷിയും നടി നമിതയും നൃത്തം ചെയ്തത് വൈറലായിരുന്നു.എന്തായാലും ആയിഷയെ കാസര്ഗോഡുകാരന് ബിലാല്‍ ഉപ്ലക്ക് കൈപിടിച്ചു കൊടുക്കാന്‍ അവരെ അനുഗ്രഹിക്കാന്‍ ഒപ്പം നിന്നത് ദിലീപും കുടുംബവും ഉണ്ടായത് എല്ലാവരിലും സന്തോഷം പടര്‍ത്തി.
നവവധൂവരന്മാര്ക്ക് സര്‍വ്വവിധ മംഗളങ്ങളും നേരുന്നു.ഇനി ഒരു മകള്‍ കൂടിയാണ് നാദിര്‍ഷക്ക്. ഡോക്ടര്‍ ആകാന്‍ പഠിക്കുന്ന മീനാക്ഷിക്കും ഉടന്‍ വിവാഹം പ്രതീക്ഷിക്കാം.
ഫിലീം കോര്‍ട്ട്.