ഇതാണ് ആ റൊട്ടി പരത്തുന്ന പെണ്‍കുട്ടി.പുഞ്ചിരിച്ചു കൊണ്ട് റൊട്ടി പരത്തുന്ന പെണ് കുട്ടിയെ കണ്ടത് ലക്ഷങ്ങള്‍.
ചന്തയില്‍ ചായ വിറ്റുകൊണ്ടിരുന്ന നീലകണ്ണുള്ള ഉടമയായ അര്‍ഷദ്ഖാന്‍ എന്ന പാക്കിസ്ഥാന് സ്വദേശിയെ ഓര്‍മ്മയുണ്ടോ? ഒരൊറ്റ ചിത്രം കൊണ്ടാണ് ആ യുവാവിന്റെ ജീവിതം മാറിമറഞ്ഞത്.സ്ഥലത്തെ പ്രദേശിക ഫോട്ടോഗ്രാഫറായ ജിയാഅലിയുടെ ഒരൊറ്റ ക്ലിക്ക് കൊണ്ട് 2016ല്‍ മോഡലിങിന്റെ ഗ്ലാമര്‍ ലോകത്തേക്ക് അയാള്‍ പറന്നതിന്റെ ചരിത്രം സാക്ഷിയാണ്.
അത്തരത്തിലിതാ ഒരു പെണ്‍കുട്ടിയുടെ വീഡിയോ ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലായിരിക്കുന്നു.മനോഹരമായ ചിരിയോടെ റൊട്ടി അഥവ ചപ്പാത്തി പരത്തുന്ന പെണ്കിട്ടിയാണ് വീഡിയോയില്‍ ഉള്ളത്.നിഷ്കളങ്കമായ മുഖമാണ് പെണ്‍കുട്ടിയെ വൈറല്‍ ആക്കിയത്.തന്നെ ക്യാമറയില്‍ പകര്ത്തുന്നുണ്ടെന്നറിയാതെ റൊട്ടി പരത്തുകയായിരുന്നു അവള്.എന്നാല്‍ ക്യാമറകണ്ണ് തന്നെ നോക്കുന്നുണെന്ന് അറിഞ്ഞപ്പോള്‍ അവളൊരു ചെറിയ പുഞ്ചിരിയും സമ്മാനിച്ചു.ശേഷം പരത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.പെണ്‍കുട്ടിയുടെ മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല.ഏതായാലും സോഷ്യല്‍ മീഡിയയിലൂടെ വൈറലായ വീഡിയോ ഇത്വരെ 20 ലക്ഷം പേര് കണ്ടു.
സുന്ദരി,മനോഹരമായ ചിരി, സിനിമയില്‍ അഭിനയിച്ച് കൂടെ തുടങ്ങിയ കമന്റുകളുമായി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഫിലീം കോര്‍ട്ട്.