ഇതാ ഈ ഗായിക ശ്രേയ ഘോഷാല്‍ പ്രസവിച്ചു.ആ സന്തോഷമിതാ…….
അമ്മയായ സന്തോഷം പങ്കിച്ച് ഗായിക ശ്രേയഘോഷാല്‍.ശ്രേയഘോഷാല്‍ ആണ് കുഞ്ഞിന് ജന്മം നല്കി.ശ്രേയ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ആനന്ദമാണിത്.ഭര്‍ത്താവും താനും കുടുംബക്കാര്‍ക്കൊപ്പം ഈ നിമിഷം ഏറെ ആസ്വദിക്കുന്നു.എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും സ്നേഹത്തിനും നന്ദി അറിയിക്കുന്നു എന്നാണ് ആദ്യത്തെ കണ്മണിയുടെ വരവറിയിച്ച് ശ്രേയ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
2015ലാണ് ശ്രേയയുടെയും ശിലാദിത്യ മുഖോപധ്യായയുടെയും വിവാഹം.ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
ഇന്ത്യന്‍ സിനിമ സംഗീത രംഗത്ത് ഏറ്റവും ആരാധകരുള്ള ഗായികമാരില്‍ ഒരാളാണ് ശ്രേയ.ബോളീവുഡ് ചലച്ചിത്ര പിന്നണിഗാന രംഗത്താണ് കൂടുതല്‍ ഗാനങ്ങളാലപിച്ചിട്ടുള്ളതെങ്കിലും ഹിന്ദി,ഉറുദു,ആസാമീസ്,ബംഗാളി,ഭോജ്പുരി,കന്നഡ,ഒഡിയ,പഞ്ചാബി,തമിഴ്,മറാത്തി,തെലുങ്ക്,മലയാളം തുടങ്ങി മറ്റ് ഭാഷകളിലും ശ്രേയ മികച്ചു നിന്നു. നാല് തവണയാണ് ശ്രേയയെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം തേടിയെത്തിയത്.
ഈ കുടുംബത്തിന്റെ സന്തോഷത്തില്‍ ഞങ്ങളും പങ്കുചേരുന്നു.
ഫിലീം കോര്‍ട്ട്.