ഇന്നലെ വന്ന അവിടുന്ന് തന്നെ വീണ്ടും മരണ വാര്‍ത്ത-അവാര്ഡുകല് വാരിക്കൂട്ടിയ ഈ നടിയും വേര്‍പിരിഞ്ഞു.
ലോസ് ആഞ്ചലസില്‍ നിന്ന് ഇന്നലെ വന്ന മരണ വാര്‍ത്ത ക്ലോറിസ്
ലീച്ച് മാന്‍ എന്ന നടിയുടെതായിരുന്നു.അതെ സ്ഥലത്ത് നിന്ന് വീണ്ടും ഒരു മരണവാര്‍ത്ത എത്തിയിരിക്കുന്നു.അതും ഹോളിവുഡ്
നടി സിസെലി ടൈസണ്ന്റെതാണ്.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് സിസെലി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു.താരത്തിന്റെ മരണവാര്‍ത്ത മാനേജര്‍ ലാറിതോംസനാണ് പുറത്ത് വിട്ടത്.1924ഡിസംബര്‍ 19ന് അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയില്‍
ജനനം.1948 മുതല്‍ 2021 വരെ അഭിനയരംഗത്തുണ്ടായിരുന്നു.
കരീബ് ഗോള്‍ഡ് എന്ന ചിത്രത്തിലൂടെയാണ് 1950കളില്‍ സിനിമയില്‍ സജ്ജീവമാകുന്നത്.1972ല്‍ ഇറങ്ങിയ സൗണ്ടര്‍ എന്ന ചിത്രത്തിലൂടെ സിസെല്ലി സൂപ്പര്‍ വുമണ്‍ നിരയിലെത്തി.തുടര്‍ന്ന് പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തില്‍ ഒട്ടനവധി സിനിമകളില്അവര് അഭിനയിച്ചു.ഒപ്പം ടെലിവിഷന്‍ ഷോകളിലും തിയേറ്റര്‍ ആര്‍ട്ടിസ്റ്റായും നീണ്ട വര്‍ഷം.ആരാധകര്‍ ഏറെ സ്നേഹിച്ച സിസെലിയുടെ
അഭിനയം ഓരോ സിനിമകള്‍ കഴിയുംന്തോറും മികച്ച നിലവാരത്തിലേക്ക് ഉയരുകയായിരുന്നു.
ഹൂഡ്ലം,ഡയറി ഓഫ് എ മാഡ് ബ്ലാക്ക് വുമണ്‍,ദ ഹെല്‍പ്പ് ,ദ ഓട്ടോബയോഗ്രാഫി ഓഫ് മിസ് ജെയിന് പിറ്റ് മാന്‍,വിഡോ ടെല്‍സ് ഓള് ദ ബ്ല്യൂ ബോഡ്, അലക്സ് ക്രോസ് തുടങ്ങിയവയായിരുന്നു
അഭിനയിച്ചതിലെ ഏറ്റവും മികച്ച ചിത്രങ്ങള്‍,സൗണ്ടറിലെ അഭിനയത്തിന് മികച്ച നടി ഓസ്കാര്‍ നാമ നിര്‍ദ്ദേശം നേടിയിരുന്നു.ലോക സിനിമക്ക് നല്കിയ സംഭാവനക്ക് 2018ല്‍ ഓണററി ഓസ്കാര്‍ പുരസ്കാരം നല്കി ആദരിച്ചു.മൂന്ന് പ്രൈം ടൈം എമ്മി പുരസ്കാരങ്ങളും നാല് ബ്ലാക്ക് റീല്‍ പുരസ്കാരങ്ങളും ഒരു സ്ക്രീന്‍ ആക് ടേഴ്സ് ഗില്‍ പുരസ്കാരവും നേടി.1942ല്‍ ആദ്യമായി വിവാഹം കഴിച്ചത് ഫ്രാങ്കിളിനെയായിരുന്നു.1956ല്‍ വേര് പിരിഞ്ഞു ബില്ലി ഡിവില്ല്യംസിനെ 1957ല്‍ കെട്ടിയെങ്കിലും 1966ല്‍ വേര്‍പിരിഞ്ഞു.1981ല്‍ അമേരിക്കന്‍ സംഗീതജ്ഞന് മില്ലി ഡേവിഡിനെ വിവാഹം കഴിച്ചു.1988ല്‍ ഇതും വേര്‍പിരിഞ്ഞു.ശേഷം ഒറ്റക്കായിരുന്നു താമസം.2020ല്‍ അവര്‍ എഫാള് ഫ്രംഗ്രേസിലാണ് അഭിനയിച്ചിരുന്നത്.അതും 95ാം വയസ്സിലെന്നോര്ക്കണം.
ആദരാഞ്ജലികളര്‍പ്പിച്ച് ഞങ്ങളും -ഫിലീം കോര്‍ട്ട്.