ഇന്നും മരിച്ചിരിക്കുന്നു ഒരു സിനിമക്കാരന് – എല്ലാ താരങ്ങളും മറന്നു.
ആര്‍ക്കൊക്കെ അറിയാമായിരുന്നെന്നറിയില്ല ഒരു മാസമായി അദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ദേശീയ പുരസ്കാരമടക്കം സ്വന്തമാക്കിയ ഛായാഗ്രാഹകനും നിര്‍മ്മാതാവുമായിരുന്നു p.s നിവാസ് ആണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്.അദ്ദേഹത്തിന്റെ തട്ടകം മലയാളം മാത്രമായിരുന്നില്ല.തെലുങ്കിലും തമിഴിലും വരെ പ്രവര്‍ത്തിച്ചു.1977ല്‍ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം സ്വന്തമാക്കിയിരുന്നു.
ഭാരതി രാജ,ലിസബേബി തുടങ്ങിയ പ്രഗത്ഭര്‍ക്കൊപ്പം നിരവധി
ചിത്രങ്ങളില്‍ അദ്ദേഹം ഛായാദ്രാഹകനായി പ്രവര്‍ത്തിച്ചു.കോഴിക്കോട് കിഴക്കെ നടക്കാവ് പനയം പറമ്പിലായിരുന്നു നിവാസിന്റെ ജനനം.ദേവഗിരി സെന്റ് ജോസഫ് കോളേജിലെ ബിരുദ പഠനത്തിന് ശേഷം മദ്രാസിലെ അടയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലീം ടെക്നോളജിയില്‍ നിന്ന് ബിരുദം നേടി.സത്യത്തിന്റെ നിഴലിലാണ് ആദ്യ ചിത്രം. പതിറ്റാണ്ടുകളോളം മദ്രാസിലായിരുന്നു താമസം.കുറച്ച് വര്‍ഷമായി അദ്ദേഹം കോഴിക്കോട് ഈങ്ങാപുഴയിലാണ് താമസം.ഭാര്യയും മൂന്ന് മക്കളുമാണ് P.S.നിവാസിന്.
കുട്ട്യേടത്തി,മാപ്പു സാക്ഷി,ചെമ്പരത്തി,സ്വപ്നം,എന്നീ ചിത്രങ്ങളില്‍
ഓപ്പറേറ്റീവ് ക്യാമറമാനായി പ്രവര്‍ത്തിച്ചു.മലയാളത്തില്‍ സത്യത്തിന്റെ നിഴല്‍,മധുരം തിരുമധുരം,മോഹിനിയാട്ടം,സിന്ദൂരം,ശംഖുപുഷ്പം,രാജ പരമ്പര,സൂര്യ കാന്തി, പല്ലവി,രാജന് പറഞ്ഞ കഥ,ലിസ
വെല്ലുവിളി,സര്‍പ്പം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍ തമിഴില്‍
പതിനാറു വയതിനിലേ,കിഴക്കേ പോകും റെയില്‍,സികപ്പൂ റോജാക്കള്‍, ഇളമൈ ഊഞ്ചല്‍ ആടുകിറത്,നിറം നാറാത പൂക്കള്‍,തനിക്കാട്ട് രാജ,കൊക്കരക്കോ,സെലങ്കെ ഒലി,മൈ ഡിയര്‍ ലിസ,ചെമ്പകമേ,പാസ്മാര്‍ക്ക്,കല്ലുക്കുള്‍ ഈറം,സെവന്തി എന്നീ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചു.വയസു പിലിച്ചിന്തി,നിമജ്ജാനം,യോറ ഗുലാബി,സാഗരസംഗമം,സംഗീര്‍ത്തന,നാനി എന്നീ തെലുഗു ചിത്രങ്ങള്‍ക്കും സെല്‍വ സാവന്‍,റെഡ്റോസ്,ആജ് കാ ദാദ, ഭയാനക് മഹാല്‍ എന്നീ ഹിന്ദി ചിത്രങ്ങള്‍ക്കും ഛായാഗ്രഹണം നിര്‍വഹിച്ചു.
P.S. നിവാസ് സംവിധാനം ചെയ്ത ചിത്രങ്ങളാണ് കല്ലുക്കുള്‍ ഈറം,നിഴല്‍ തേടും നെഞ്ചങ്ങള്‍,സെവന്തി എന്നിവ,സ്വന്തമായി നിര്‍മ്മിച്ചത് രാജരാജതാന്,സെവന്തി.
ആദരാഞ്ജലികളോടെ ഞങ്ങളും
ഫിലീം കോര്‍ട്ട്.