ഇഷ്ട നടി സാധിക വിവാഹ മോചിതയായി പൊരുതി നേടിയ വിവാഹമോചനം- ദിലീപും മഞ്ജുവും പോലെ…..
ടെലിവിഷനിലൂടെയും സിനിമയിലൂടെയുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതയായ സാധിക വേണുഗോപാല്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്.സാമൂഹിക വിഷയങ്ങളിലുള്ള തന്റെ നിലപാടുകള്‍ തുറന്ന് പറഞ്ഞും പ്രതികരിച്ചും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.എന്തുകൊണ്ടാണ് വിവാഹമോചനത്തിലേക്കെത്തിയത് എന്ന ചോദ്യത്തിന് നേരത്തെ ഒരു പ്രമുഖ മാധ്യമത്തിനോടുള്ള അഭിമുഖത്തില്‍ സാധിക വ്യക്തമാക്കിയിരുന്നു.താരത്തിന്റെ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ശ്രദ്ധനേടുകയാണ്.
ഞാന്‍ എടുത്ത തീരുമാനം എടുക്കാന്‍ വൈകി എന്നാണ് പറയുന്നത്.വിവാഹത്തിന് മുമ്പ് തന്നെ എനിക്കൊരു ധാരണ ഉണ്ടായിരുന്നു.എന്നാല്‍ എല്ലാവരും ചിന്തിക്കുന്നത് പോലെ രണ്ട് സ്ഥലങ്ങളില്‍ നിന്നത്കൊണ്ടാകാം പ്രശ്നങ്ങളെന്നാണ് കരുതിയത്. വിവാഹം എന്നത് 100 ശതമാനവും താനെടുത്ത തീരുമാനമാണ്.അതിനാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും തന്റെ തലയിലായിരുന്നു.മറ്റാരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല.ആ ഒരു വര്‍ഷം ആ വ്യക്തി എന്തായിരുന്നുവോ അതായിരുന്നില്ല ഒരുമിച്ചു കഴിഞ്ഞപ്പോള്‍ എന്നാണ് സാധിക പറയുന്നത്.ഒരു പേപ്പറില്‍ ഒപ്പിടുന്നതോടെ മൊത്തത്തില്‍ മാറുകയായിരുന്നു.പിന്നെ ഒരുപാട് നിയമങ്ങളും കാര്യങ്ങളും വന്നു.വിവാഹം കഴിയുമ്പോള്‍ മാറുമെന്നാണ് ആദ്യം കരുതിയത്.തന്റെ സുഹൃത്തുവഴി വന്ന ബന്ധമായിരുന്നു.വീട്ടില്‍ സംസാരിച്ചപ്പോള്‍ അവര്‍ ഒ കെ പറഞ്ഞു.പിന്നീട് ഒരു വര്‍ഷം തങ്ങള്‍ സംസാരിച്ചു.പരസ്പരം ഒ കെ ആണെന്ന് ബോധ്യമായപ്പോഴാണ് ഈ ബന്ധം മതി എന്ന് തീരുമാനിച്ചത്.
ഞാന്‍ ഡിവോര്‍സ് തരില്ലെന്നാണ് ആ വ്യക്തി എപ്പോഴും പറഞ്ഞിരുന്നത്.ദിലീപിനെയും മഞ്ജുവിനെയും പോലെ ആകാന്‍ ശ്രമിക്കുകയാണ് എന്നും പറയുമായിരുന്നു.എന്ത് ചെയ്താലും വിവാഹമോചനം തരില്ല എന്നായിരുന്നു ആ വ്യക്തിയുടെ നിലപാട്. ഒരു ബന്ധവും തുടങ്ങുന്നത് വേര്‍പിരിയാന്‍ വേണ്ടിയല്ല.ജീവിതകാലം മുഴുവന്‍ കൂടെ നില്‍ക്കാനാണ്.അതിനാല്‍ കൂടെ നില്ക്കാന് താന്‍ മാക്സിമം അഡ്ജസ്റ്റ് ചെയ്യുമായിരുന്നെന്നും സാധിക ഓര്‍ക്കുന്നു.അഭിനയവും ജീവിതവും ഒരുമിച്ചുകൊണ്ടുപോകാന്‍ സാധിക്കില്ല എന്നത്കൊണ്ടാണ് കുടുംബജീവിതം മതി എന്ന തീരുമാനത്തിലെത്തിയത്.ഇതോടെ കുക്കറി ഷോ മാത്രമാണ് ചെയ്യുന്നത്.ആദ്യമൊക്കെ അഡ്ജസ്റ്റ്ചെയ്തിരുന്നുവെങ്കിലും താന്‍ ഡൗണ്‍ ആയപ്പോള്‍ ആള് തന്നെ പിന്തുണച്ചില്ല.
ഒരു വിവാഹ ബന്ധത്തില്‍ വേണ്ടത് സ്നേഹവും കരുതലുമാണ്.ഇടക്ക് ഒരു പരിക്ക് പറ്റിയപ്പോള്‍ പോലും പിന്തുണച്ചില്ല..അപ്പോള്‍ എന്തിനാണ് ഒരാള്‍ കൂടെ എന്ന് താന്‍ ചിന്തിച്ചുവെന്നും അങ്ങനെയാണ് ഒറ്റക്ക് മതി എന്ന് തീരുമാനമെടുത്തതെന്നും സാധിക വെളിപ്പെടുത്തുന്നു.
ഫിലീം കോര്‍ട്ട്.