പല പെണ്ണുങ്ങളെയും ചതിച്ചു.- സയേഷയെ കെട്ടിയ ആര്യക്ക് പെണ്‍കുഞ്ഞ് പിറന്നു.
താരദമ്പതികളായ ആര്യക്കും സയേഷക്കും പെണ്‍കുഞ്ഞ് ജനിച്ചു.ഇന്നലെയാണ് സയേഷ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.നടന് വിശാലാണ് ഉറ്റ സുഹൃത്തുക്കളുടെ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും വിശാല്‍ പങ്കുവെച്ച ട്വിറ്റില്‍ പറയുന്നു.സാധാരണ സെലിബ്രെറ്റികളില് നിന്നും വ്യത്യസ്തരായി മാതാപിതാക്കളാകുന്ന കാര്യം ആര്യയും സയേഷയും വെളിപ്പെടുത്തിയിരുന്നില്ല.സോഷ്യല്‍ മീഡിയയില്‍ സജീവമായ സയേഷ ഒരിക്കല്‍ പോലും ഗര്‍ഭിണിയായിരിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിട്ടില്ല.ആര്യയുടെ ഇന്‍സ്റ്റഗ്രാം പേജിലും തന്റെ സിനിമകളെ കുറിച്ചുള്ള വാര്‍ത്തകള്‍ മാത്രമാണുള്ളത്.അതിനാല്‍ തന്നെ വിശാലിന്റെ ട്വിറ്റ് പെട്ടെന്ന് വൈറലായി.ആരാധകരും സിനിമമേഖലയിലെ സുഹൃത്തുക്കളുമെല്ലാം താരദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ചു.
2019ലാണ് ആര്യയും സയേഷയും വിവാഹിതരാകുന്നത്.ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടെങ്കിലും ഗര്‍ഭിണിയായിരുന്നു എന്ന വാര്‍ത്ത ആരാധകര്‍ക്ക് പോലും അറിവില്ലായിരുന്നു.ഗജനീകാന്ത് എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിന് പിന്നാലെയാണ് ആര്യയും സയേഷയും പ്രണയത്തിലാകുന്നത്.2019 വാലന്റൈന്‍സ് ദിനത്തിലാണ് പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുന്ന കാര്യവും താരങ്ങള്‍ വെളിപ്പെടുത്തിയിരുന്നത്.ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസത്തിന്റെ പേരില്‍ അന്ന് നിരവധി ട്രോളുകളും താരങ്ങള്‍ക്കെതിരെ ഉയര്‍ന്നു.17 വയസ്സിന്റെ വ്യത്യാസമാണ് ആര്യയും സയേഷയും തമ്മില്‍.
ശക്തി സുന്ദര്‍ രാജ് സംവിധാനം ചെയ്ത റ്റെഡിയാണ് ഇരുവരും ഒന്നിച്ചഭിനയിച്ച അവസാനത്തെ ചിത്രം. അതെ സമയം ആര്യയെ നായകനാക്കി പാ.രഞ്ജിത്തൊരുക്കിയ ‘സര്‍പ്പാട്ട പരമ്പര’ജൂണ്‍ 22നാണ് ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങിയത്.ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഫിലീം കോര്‍ട്ട്.