ഉമ്മവെക്കാന്‍ ഫഹദ് വന്നപ്പോള്‍ ഞാന്‍ പിന്നോട്ട് നടി അനുശ്രീ പക്ഷെ,നിര്‍ത്തി കളഞ്ഞു
അനുശ്രി എന്ന താരത്തെ അറിയാത്തവരായി ആരുമുണ്ടാകില്ല. ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാളസിനിമയിലെത്തിയ അനുശ്രി ഇന്ന് മലയാളിയുടെ സ്വന്തം അനുവാണ്. ഇടയ്ക്കെല്ലാം ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന അനുശ്രി സോഷ്യല്‍മീഡിയയിലും സജീവമാണ്. ലോക്ക്ഡൗണ്‍ ഫോട്ടോഷൂട്ടും മറ്റുമെല്ലാം ആരാധകര്‍ ഏറ്റെടുത്തതുമാണ്.
ഇപ്പോഴിതാ ഫഹദ് ഫാസിലിനൊപ്പം ഡയമണ്ട് നെക്ലസ് ചെയ്യുമ്പോളുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് അനുശ്രി. സിനിമയിലെ ചുംബനരംഗത്തില്‍ അഭിനയിക്കേണ്ടി വന്നു, നല്ല ബുദ്ധിമുട്ടായിരുന്നു ആ രംഗം ചെയ്യാന്‍. ഇങ്ങനെയൊക്കെ ചെയ്ത് നാട്ടിലേക്ക് തിരിച്ചു പോവണല്ലോ എന്ന് ആലോചിക്കുമ്പോള്‍ പേടിയായിരുന്നു. ചുംബിക്കാന്‍ ഫഹദ് അടുത്തേക്ക് വരുമ്പോള്‍ ഞാന്‍ പിന്നിലേക്ക് പോവുകയായിരുന്നു ഇത് കണ്ട് ലാല്‍ജോസ് സാര്‍ അനു നീ എന്താണ് കാണിക്കുന്നത് എന്നൊക്കെ ചോദിച്ചിട്ടുണ്ട്. ഇത്തരം രംഗങ്ങളില്‍ കൃത്യമായ എക്സ്പ്രഷന്‍ ഒന്നും എനിക്ക് വരാറില്ലായിരുന്നു . ഇപ്പോള്‍ അത് കുറച്ചൊക്കെ മാറി എങ്കിലും ചെറുതായിട്ട് റൊമാന്റ്സ് ചെയ്യാന്‍ പറയുമ്പോള്‍ ഒരു വിറയല്‍ ആണ്.ഡയമണ്ട് നെക്ലേസിലൂടെ ശ്രദ്ധിക്കപ്പെട്ട അനുശ്രീ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. FC