എന്റെ ശരീരമാണ് ഇഷ്ടമുള്ളതുപോലെ നില്ക്കും, ആരും വിലയിടരുത്, ആസിഫലിയുടെ നായിക…..
പലരും പലതും കാണിക്കുന്നു, എന്നാല്‍ ചിലരെന്തെങ്കിലും കാണിച്ചാല്‍ എന്റമ്മോ ഒന്നും പറയണ്ട അവരുടെ മേല്‍ കുതിര കയറും, അത് മുന്‍കൂട്ടിക്കണ്ടാണ് നടി ഫറ ഷിബ്ല എത്തിയിരിക്കുന്നത്. അതും ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത വേഷവിധാനത്തില്‍. എന്തായാലും ഒരു അഭിനയത്രി എന്ന നിലയില്‍ താരം കാണിച്ച ചങ്കൂറ്റത്തിന് ആദ്യം അഭിനന്ദനം അറിയിക്കുന്നു. ബാക്കി ശിബ്ള തന്നെ പറയുന്നത് കേള്‍ക്കാം,
ആസിഫ് അലി നായകനായെത്തിയ “കക്ഷി അമ്മിണിപ്പിള്ള” എന്ന ചിത്രത്തിലെ കാന്തി എന്ന നായികാ കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഫറ. അവര്‍ എഴുത്തുകാരി സോഫി ലൂയിസിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് സ്വിം സ്യൂട്ടണിഞ്ഞുള്ള തന്റെ പുതിയ ചിത്രം താരം പങ്കുവെച്ചത്.
‘വിമര്‍ശിക്കാനും ചര്‍ച്ച ചെയ്യാനും എന്റെ ശരീരം നിങ്ങളുടേതല്ല, എന്റെ ശരീരം നിങ്ങളുടെ ഉപഭോഗത്തിനുള്ള വസ്തുവല്ല. എന്റെ ശരീരം എന്റെ യാനപാത്രമാണ്. അനുഭവങ്ങളുടെ ശേഖരമാണത്. എനിക്ക് മാത്രം മനസിലാവുന്ന യുദ്ധങ്ങള്‍ നേരിട്ട ആയുധമാണ്. സ്നേഹത്തിന്റെയും, വേദനയുടെയും, പോരാട്ടത്തിന്റെയും വിജയത്തിന്റെയും നിഗൂഢതയുടെയും ശേഖരമാണ്. നിങ്ങളുടെ കണ്ണുകള്‍ക്ക് അത് സഹിച്ചതെല്ലാം നിര്‍വചിക്കാനാവില്ല.
എന്റെ ശരീരത്തിന് വിലയിടാന്‍ വരരുത് അത് എനിക്ക് വിട്ടേക്കുക… സോഫി ലൂയിസ്… സ്വയം സ്നേഹിക്കുക എന്നതാണ് ഏറ്റവും വലിയ വിപ്ലവം നിങ്ങളുടെ ശരീരവും ആരോഗ്യവും നിങ്ങളുടെ മാത്രം കാര്യമാണ്.’ ചിത്രത്തോടൊപ്പം ഫറ കുറിച്ചു..
അത് പലര്‍ക്കും അറിയില്ല ഫറാ നിങ്ങള്‍ തുടങ്ങി വെച്ചത് ഏറ്റെടുക്കാന്‍ തയ്യാറുള്ള നടികളും മറ്റുള്ളവരും രംഗത്തു വരട്ടെ FC