ഒന്നും ശ്രദ്ധിക്കാന്‍ നേരമില്ലാതെ നടി, കൈ ഉയര്‍ത്തികാണിച്ച മനുഷ്യനോടും കാണിച്ചില്ല മര്യാദ …
അതങ്ങിനെയാണ് ഒന്നും കാണാത്തവരെ പോലെ നടന്നാലും വാര്ത്തയാകുമെന്നറിയാം കൈ ഉയര്‍ത്തുന്നവന്‍ അവരൊന്ന്നോക്കിയെങ്കിലെന്ന് കൊതിക്കും, എന്നാല്‍ കറുത്ത കണ്ണടക്കുളളിലൂടെ അവരെല്ലാം കാണുന്നുണ്ട്, തന്നെ ആരാധിക്കുന്നവരുടെ ചേഷ്ടകളില്‍ ആനന്ദം കൊളുന്നുണ്ടെങ്കിലും അതില്‍നിന്നു ഒരുനുള്ള് ആര്‍ക്കും തിരിച്ചുകൊടുക്കാന്‍ ഇവര്‍ക്ക് മനസില്ല അത്തരത്തില്‍ ഒരു പ്രവര്‍ത്തിക്കു കൂടി സാക്ഷ്യം വഹിക്കേണ്ടി വന്നിരിക്കുന്നു, ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെട്ട നടിമാരില്‍ ഒരാളാണ് കരീന കപൂര്‍ എന്നും വിവാദങ്ങള്‍ നടിയെ തേടി എത്താറുണ്ട്. ശനിയാഴ്ച കരീനയുടെ ഫാന്‍ പേജില്‍ വന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ ഉണ്ടാക്കുന്നത്. വളരെ സിംപിള്‍ എന്ന് തോന്നിക്കുന്ന വീഡിയോയില്‍ കരീന നടന്നു പോകുമ്പോള്‍ പ്രായമായ ഒരു ഗാര്‍ഡ് സല്യൂട്ട് നല്കുന്നു. എന്നാല്‍ അത് പോലും ശ്രദ്ധിക്കാതെ കരീന നടന്ന് അയാല്ക്കരികിലൂടെ പോകുന്നു. കരീനയുടെ ഫാന്‍ പേജായ ‘കരീന കപൂര്‍ ഖാന് എഫ്.സിയിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. കയ്യില്‍ ഒരു കപ്പുമായി കാറില്‍ കയറി പോകുന്ന കരീന തന്നെ സല്യൂട്ട് ചെയ്ത ഗാര്‍ഡിനെ ഒന്ന് നോക്കുക പോലും ചെയ്യാത്തത് വല്ലാത്ത മര്യാദകേടാണ് എന്നതാണ് നവമാധ്യമങ്ങളിലെ ചര്‍ച്ച.നേരത്തെ തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ‘ഹാമന്ദി’ അഥവ അഹങ്കാരി എന്നാണ് ഒരു വിഭാഗം കരീനയെ വിശേഷിപ്പിക്കാറ്, അത് തന്നെ ഈ വീഡിയോയ്ക്ക് അടിയിലും നിറയെ വന്നു. ഒരാളുടെ കമന്റ് ഇങ്ങനെയായിരുന്നു, ‘ആ മനുഷ്യന് തിരിച്ചും അഭിവാദ്യം അര്‍ഹിക്കുന്നു, അത് ചെയ്യാന്‍ എന്താണ് കരീന തടസം. മറ്റൊരു കമന്റില്‍ ഒരാള്‍ ചോദിക്കുന്നു, ‘അവരുടെ ആറ്റിറ്റിയൂഡ് നോക്കുക തിരിച്ച് അഭിവാദ്യം ചെയ്യാന്‍ പോലും തയ്യാറല്ല, കരീന നിങ്ങളുടെ ഹൃദയം എത്രത്തോളം മോശമാണ് എന്നാണ് ഇത് വെളിവാക്കുന്നത്’. ഇങ്ങനെ പോകുന്നു കമന്റുകള്‍. അതേ സമയം കരീന അയാളെ കണ്ടിട്ടുണ്ടാകില്ലെന്നും അതിനാലാണ് ഗാഡിനെ തിരിച്ച് അഭിവാദ്യം ചെയ്യാത്തത് എന്നുമാണ് കരീന ഫാന്‍സ് ഇത്തരം വിമര്‍ശനങ്ങള്‍ക്ക് നല്കുന്ന മറുപടി, അവരെ അനുകൂലിക്കുന്ന വാക്കുകള്‍ കേട്ട് അവര്‍ പിന്നെയും പിന്നെയും മോശം കാണിക്കുന്നു FC