ഒരു വടക്കന്‍ വീരഗാഥ’യിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ നടരാജന് അന്തരിച്ചു – മമ്മുട്ടിയെ……..
കഴിഞ്ഞ ദിവസമാണ് നാടക, സീരിയല്‍, സിനിമ, നടി ശ്രീലക്ഷ്മി ന്യൂമോണിയ ബാധിച്ചു മരണത്തിനു കീഴടങ്ങിയത് 38 വയസായിരുന്നു, ഇന്നിതാ സിനിമയില്‍നിന്ന് ഒരുമരണ വാര്‍ത്തകൂടി വന്നിരിക്കുന്നു ചെന്നൈയിലെ വസതിയില്‍ വെച്ച് വാര്‍ദ്ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് മരണപ്പെട്ടിരിക്കുന്നത് ഹരിഹരന് സിനിമകളിലെ നിറ സാന്നിധ്യമായ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ നടരാജനാണു, ഒരു വടക്കന്‍ വീരഗാഥയിലൂടെയാണ് വസ്ത്രാലങ്കാരത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയത് വിവിധ ഭാഷകളിലായി 800 സിനിമകള്‍ക്ക് വേണ്ടി നടരാജന് വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. ഹരിഹരന് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. പഴശ്ശിരാജയിലൂടെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്. അന്തരിച്ച കലാസംവിധായകന്‍ കൃഷ്ണമൂര്‍ത്തിയുടെ കലാസംവിധാനത്തിലും വസ്ത്രാലങ്കാര മേല്‍നോട്ടത്തിലും ആയിരുന്നു വടക്കന്‍പാട്ടു സിനിമകളില്‍ മലയാളികള്‍ ഏറ്റവുമധികം ആഘോഷിച്ച ‘ഒരു വടക്കന്‍ വീരഗാഥ’യിലെ വസ്ത്രചമയങ്ങള് പിറന്നത്. അതിനാല്‍ ദേശീയപുരസ്കാരം രണ്ടുപേര്‍ക്കും അവകാശപ്പെട്ടതായി. മമ്മുട്ടിക്ക് അനുയോജ്യമായ വസ്ത്രം വടക്കന്‍ വീരഗാഥയില്‍ ഒരുക്കി അദ്ദേഹത്തെ ഫിറ്റാക്കിനിര്ത്തിയത് നടരാജനായിരുന്നു, അതുകൊണ്ടുതന്നെ ഈ മരണത്തില്‍ മമ്മുക്ക അതീവ ദുഃഖം രേഖപ്പെടുത്തി, ഒരു വടക്കന്‍ വീരഗാഥകൂടാതെ പഴശ്ശി രാജയിലും മമ്മുട്ടിക്കൊപ്പം പ്രവര്‍ത്തിച്ചു, പല ഭാഷകളിലായി 1000 ത്തിനടുത്തു സിനിമയ്ക്കാണ് വേഷവിധാനങ്ങള്‍ ഒരുക്കിയത് സിനിമക്കൊപ്പം ഞങ്ങളും അര്‍പ്പിക്കുന്നു ആദരാഞ്ജലികള്‍ FC