കാത്തിരിക്കാന്‍ നേരമില്ല അഞ്ച് കോടിയുടെ കാര്‍ ഇറ്റലിയില്‍ നിന്ന് അരകോടിയെറിഞ്ഞ് വാങ്ങി കാര്‍ത്തിക് ആര്യന്.
കൈയ്യില്‍ കാശുണ്ടെങ്കില്‍ അത് വാരിയെറിഞ്ഞ് ആഗ്രഹം തീര്‍ക്കണം.ഒന്ന് കിടന്നുറങ്ങിയാല്‍ രാവിലെ ഉണരുമെന്ന് ഉറപ്പില്ലാത്ത കാലമാണ് അത് വ്യക്തമായി അറിയുന്നത് കൊണ്ടായിരിക്കണം ഒരു കാറ് വാങ്ങാന്‍ ചെന്നപ്പോള്‍ അവര്‍ പറഞ്ഞു സാധനം സ്റ്റോക്കില്ല വരണം കാത്തിരിക്കണം എന്ന്. എന്നാല്‍ ബോളിവുഡിലെ പുതിയ ചോക്ലേറ്റ് ബേബി കാര്‍ത്തിക്ക് ആര്യനുണ്ടൊ ക്ഷമ.ഈ വണ്ടി ഇപ്പോള്‍ എവിടെയുണ്ട് ഇന്ന് തന്നെ ഒന്നെടുക്കാന്‍? ഡീലര്ന്മാര് പറഞ്ഞു അങ്ങ് ഇറ്റലിയിലുണ്ട്.നാലരകോടിയാണ് വില.അമ്പത് ലക്ഷം കൂടുതല്‍ കൊടുത്താല്‍ സാധനം വിമാനം പിടിച്ച് ഇങ്ങ് കയറി പോരും എന്ന്.
അങ്ങനെ അരകോടി അധികമെറിഞ്ഞ് കാര്‍ത്തിക് ആര്യന് ലംബോര്‍ഗിനി ഉറൂസിന്റെ പുത്തന്‍ എഡീഷന് സ്വന്തമാക്കി.2018ല്‍ ഉറൂസ് ഇന്ത്യയില്‍ അവതാര പിറവി എടുത്തതാണ്.ഇതുവരെ ഇന്ത്യയില്‍ 100 ലംബോര്ഗിനികളാണ് വിറ്റത്.നാല് ലിറ്റര്‍, ഇരട്ട ടര്‍ബോ വി എയ്റ്റ് പെട്രോള്‍ എന്‍ജിനാണ് ഈ സൂപ്പര്‍ SOVക്ക് കരുത്താകുന്നത്.3.6സെക്കന്റ് കൊണ്ട് ഉറൂസ് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കും എന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.മണിക്കൂറില്‍ 305 കിലോമീറ്ററാണ് ഉറൂസിന്റെ
വേഗം.ഇത്രക്ക് പ്രത്യേകതയുള്ള വാഹനത്തിനായി കൈയ്യില്‍ കാശുള്ള ആരെങ്കിലും കാത്തിരിക്കുമോ, കൊണ്ട് വരില്ലെ വിമാനം പിടിച്ച്. കാര്‍ത്തിക്ക് സംഗതി മാസായി സുരക്ഷിതമായി യാത്രചെയ്യുക.
ഫിലീം കോര്‍ട്ട്.