കുടുംബ വിളക്കിലെ സുമിത്രയുടെ മകന് പ്രതീഷ് പ്രണയത്തില്‍ – കാമുകി സീരിയല്‍ നടി-…..
മലയാൡകളുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്.സുമിത്രയുടെയും മക്കളുടെയും കഥയെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിതന്നെ സ്വീകരിച്ചു.റേറ്റിങിലും മുന്നില്‍ തന്നെയാണ് കുടുംബവിളക്ക്.പരമ്പരയില്‍ സുമിത്രയുടെ മകന് പ്രതീഷ് ആയി എത്തുന്നത് നൂബിന് ജോണിയാണ്.ഒട്ടും പ്രതീക്ഷിക്കാതെ അഭിനയത്തിലേക്കെത്തിയ താരം കൂടിയാണ് നൂബിന്.ഇപ്പോഴിത തന്റെ വിശേഷങ്ങള്‍ പങ്കിവെക്കുകയാണ് താരം.ഇടുക്കിയിലെ രാജാകാട് സ്വദേശിയാണ് നൂബിന്.അമ്മയും അച്ഛനും സഹോദരനുമാണ് വീട്ടിലുള്ളത്.തന്റെ ആഗ്രഹങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി കുടുംബം കുടെയുണ്ട്.അതാണ് തന്റെ കരുത്ത്.ഒട്ടും പ്രതീക്ഷിക്കാതേയണ് താന്‍ അഭിനയത്തിലേക്ക് എത്തുന്നത്.മോഡലിങ് ആയിരുന്നു ആദ്യം പിന്നീട് സുഹൃത്ത് വഴി സീരിയലിലേക്കെത്തി.’സ്വാതി നക്ഷത്രം ചോതി’ക്ക് ശേഷമാണ് കുടുംബവിളക്കിലേക്കെത്തുന്നത്.പരമ്പരയിലൂടെ താരമായി.സീരിയലും സിനിമയും ഒരേ പോലെ ഇഷ്ടമാണ് അതേ സമയം സിനിമയാണ് തന്റെ വലിയ സ്വപ്നം.ചില ഓഫറുകള്‍ വന്നിരുന്നു എന്നാല്‍ ഇതൊക്കെ ചെറിയ വേഷങ്ങളായിരുന്നു. നല്ല വേഷത്തിനായി കാത്തിരിക്കുകയാണ്. നല്ല സംവിധായകനോടൊപ്പം നല്ല നായകനോടൊപ്പം നല്ലൊരു കഥാപാത്രത്തിനായി പരിശ്രമിക്കുകയാണെന്നും നൂബിന് അറിയിച്ചു.
തന്റെ പ്രണയത്തെ കുറിച്ചും നൂബിന് മനസ്സ് തുറക്കുന്നുണ്ട്.അഞ്ച് അഞ്ചര വര്‍ഷമായി താന്‍ പ്രണയത്തിലാണ് ആള് ഡോക്ടറാണെന്നും വിവാഹം ഉടനെ ഇല്ലെങ്കിലും ഒരു വര്‍ഷം കഴിഞ്ഞ് ഉണ്ടാകുമെന്നും താരം അറിയിച്ചു.തന്കുടുംബത്തെ പോലെ തന്നെ തന്റെ സിനിമാ മോഹങ്ങള്‍ക്ക് പിന്തുണയുമായി കാമുകിയും ഒപ്പമുണ്ടെന്നാണ് നൂബിന് അറിയിച്ചത്.കുടുംബ വിളക്കും പ്രതീഷും തന്റെ ജീവിതത്തിലും കരിയറിലും നല്ല മാറ്റങ്ങള്‍ കൊണ്ടുവന്നു എന്നാണ് നടന് പറയുന്നത്.പോസറ്റീവ് കഥാപാത്രമായത് കൊണ്ട് എവിടെ പോയാലും പോസറ്റീവായ അഭിപ്രായങ്ങളാണ് കിട്ടുന്നത്.പരമ്പരയിലെ സംവിധായകനുള്‍പ്പെടെയുള്ള എല്ലാ ആളുകളും നല്ല പിന്തുണയാണ് നല്‍കുന്നത്.റേറ്റിങിലും മുന്‍പന്തിയില്‍ പോകുന്നതില്‍ നല്ല സന്തോഷമുണ്ട്.
ഫിലീം കോര്‍ട്ട്.