കേരളത്തിലെ റോഡിലൂടെ കാറോടിച്ച അനുഭവം പങ്കുവെച്ച് സണ്ണി ലിയോണ്‍.
എതിരെ വരുന്ന കാര്‍ ഇടിക്കുമെന്ന് തോന്നുന്നു.
അഭിനേത്രിയും മോഡലുമായ സണ്ണിലിയോണ്‍ ഇന്ത്യന്‍ സിനിമ രംഗത്തെ നിറസാന്നിദ്ധ്യമാണ്.വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും സണ്ണി ചുവട് വെച്ചിരുന്നു.അഡല്‍റ്റ് ഓണ്‍ലി സിനിമകളില്‍ കരിയര്‍ തുടങ്ങിയ സണ്ണിക്ക് ഇന്ന് ലോകമെങ്ങും ആരാധകരുണ്ട്.സോഷ്യല്‍ മീഡിയയിലും താരം വളരെ സജീവമാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ലോസ്എയ്ഞ്ചല്സിലായിരുന്നു താരം.ആറ് മാസത്തിന് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തി ഷൂട്ടിങ് തിരക്കുകളില്‍ സജീവമായിരിക്കുകയാണ് ഇപ്പോള്‍.പുതിയ സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ട് സണ്ണി.ശ്രീജിത്ത് വിജയന് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സൈക്കോളജിക്കല്‍ ത്രില്ലറിന്റെ ഷൂട്ടിങിനായാണ് താരം കേരളത്തിലെത്തിയത്.ഇപ്പോള്‍ കേരളത്തിലെ റോഡുകളില്‍ വണ്ടിയോടിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ്
താരം.ഷീറോയിലെ ഒരു ചെയ്സിങ് സീന്‍ ചെയ്യുന്നതിനായി വാഹനം ഓടിച്ച് പരിശീലിക്കുന്ന വീഡിയോ ആണ് സണ്ണി പുറത്ത് വിട്ടത്.
കനേഡിയന്‍ പൗരയായ സണ്ണിക്ക് ലെഫ്റ്റ് ഹാന്റ് വാഹനങ്ങളോടിച്ചാണ് ശീലം.റൈറ്റ് ഹാന്റ് വാഹനം ഓടിക്കുമ്പോള്‍ എതിരെ വരുന്ന വാഹനം തന്നെ ഇടിക്കാന്‍ വരുന്നത് പോലെ തോന്നുന്നു എന്നാണ് സണ്ണി വീഡിയോയില്‍ പറയുന്നത്.
ഫിലീം കോര്‍ട്ട്.