കൈകള്‍ കൂപ്പി നിറകണ്ണുകളുമായി ലക്ഷ്മി നക്ഷത്ര; കഴുത്തില്‍ പൂമാല, വിവാഹ വസ്ത്രമണിഞ്ഞ്, സ്വര്‍ണ്ണാഭരണങ്ങളില്ല……..
തിളക്കമുള്ള നക്ഷത്രമായതുകൊണ്ടുതന്നെയാണ് അച്ഛനും അമ്മയും ലക്ഷ്മി നക്ഷത്രയെന്നു പേരു ചൊല്ലിവിളിച്ചത്. അവരിന്ന് എല്ലാവര്ക്കും പ്രിയപ്പെട്ട അവതാരകയാണ്. സ്റ്റാര്‍ മാജിക് ഷോയാണ് ലക്ഷ്മിക്ക് ഏറെ പ്രേക്ഷകരെ നേടിക്കൊടുത്തത്.
മുപ്പത് വയസ്സിന്റെ പൂര്‍ണ്ണതയില്‍ എത്തിനില്‍ക്കുന്ന ലക്ഷ്മിയുടെ വിവാഹത്തെക്കുറിച്ച് നിരന്തരം ചോദ്യങ്ങള്‍ ഉയര്‍ന്നുകേള്‍ക്കാറുണ്ട്. ലക്ഷ്മിക്ക് പ്രണയമുണ്ടോ? എപ്പോഴാണ് വിവാഹം? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ താരത്തിനോട് പലരും ചോദിക്കാറുണ്ട്.
ഇപ്പോഴിതാ, സോഷ്യല്‍ മീഡിയ വഴി പുറത്തുവന്ന ലക്ഷ്മി നക്ഷത്രയുടെ ഫോട്ടോകളും വീഡിയോയും കണ്ട് താരം വിവാഹിതയായോ എന്ന സംശയമാണ് ഉയര്‍ത്തുന്നത്. ചുവന്ന പട്ടുസാരി ഉടുത്ത്, തലയില്‍ മുല്ലപ്പൂ ചൂടി, കഴുത്തില്‍ ചുവന്ന പൂമാലയുമായി നിറകണ്ണുകളോടെ കൈകള്‍ കൂപ്പിയിരിക്കുന്ന ലക്ഷ്മിയുടെ ഫോട്ടോയാണ് സംശയങ്ങള്ക്കിടയാക്കിയത്. എന്നാല്‍ ലക്ഷ്മിയുടേത് വിവാഹമായിരുന്നില്ല. കണ്ടമംഗലം ശ്രീരാജരാജേശ്വരി ക്ഷേത്രത്തില്‍ നടന്ന നാരീപൂജയില്‍ ലക്ഷ്മി പങ്കെടുത്തതിന്റെ ചിത്രങ്ങളായിരുന്നു.
ചുവപ്പും പച്ചയും നിറമുള്ള പട്ടുസാരിയില്‍ അതീവ സുന്ദരിയായിട്ടായിരുന്നു ലക്ഷ്മി എത്തിയത്. തന്റെ ജീവിതത്തിലെ വലിയൊരു കാര്യമാണ് നടന്നതെന്നായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. കണ്ടമംഗലത്തമ്മയുടെ മുന്നില്‍ ഇങ്ങനെ നില്ക്കാന് പറ്റിയത് തന്നെ എന്റെയൊരു മഹാഭാഗ്യമായി തന്നെ കാണുന്നുവെന്നും പ്രമുഖരായ വ്യക്തികളുടെ കൂടെ ആ കണ്ണിയില്‍ അംഗമാവാന്‍ സാധിച്ചതില്‍ സന്തോഷമെന്നും ലക്ഷ്മി പറഞ്ഞു.
റെഡ് എഫ് എമ്മില്‍ റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷന്‍ അവതാരകയായി മാറുകയായിരുന്നു. തൃശൂര്‍ സ്വദേശിയായ ലക്ഷ്മി നല്ലൊരു ഗായിക കൂടിയാണ്. വ്യത്യസ്തമായ അവതരണശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ലക്ഷ്മിക്ക് സമൂഹമാധ്യമങ്ങളിലും നിറയെ ആരാധകരുണ്ട്. എന്നും തിളങ്ങട്ടെ ലക്ഷ്മിയങ്ങിനെ നക്ഷത്രമായി തന്നെ FC