കൊച്ചിയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ ഡിന്നര്‍ ഭക്ഷണം ഒരുക്കുന്നതും ലാലേട്ടന്.
അതിഥിയായെത്തിയ പ്രിയദര്‍ശന്റെ മകളാണ് വീഡിയോ പകര്‍ത്തിയതും അത് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തതും. ദൃശ്യം രണ്ടാം ഭാഗത്തിന്റെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണോ ലാലേട്ടന് കൊച്ചിയിലെ തന്റെ വസതിയില്‍ അടുത്ത സുഹൃത്തുക്കള്‍ക്കായി ഡിന്നര്‍ ഒരുക്കിയതെന്നറിയില്ല.എന്തായാലും അത്തരത്തിലൊരു ഡിന്നര്‍ പാര്‍ട്ടി നടന്നിട്ടുണ്ട്.ഈ ഡിന്നറില്‍ പങ്കെടുത്തവര്‍ക്ക് ഏറ്റവും സന്തോഷം നല്‍കിയത് ലാലേട്ടന് സ്വന്തം കൈകൊണ്ട് പാചകം ചെയ്ത ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞതിലാണ്.
മോഹന്‍ലാല്‍ നിരവധി തവണ പറഞ്ഞിട്ടുണ്ട് ഭക്ഷണം ആസ്വദിച്ച്
കഴിക്കാന്‍ മാത്രമല്ല പാചകം ചെയ്യാനും പാചകം ചെയ്യുന്നത്
കാണാനും എനിക്കിഷ്ടമാണെന്ന്.ഈ ഡിന്നറിലേക്ക് അതിഥിയായെത്തിയ കല്ല്യാണി പ്രിയദര്ശന് ലാലേട്ടന് പാചകം ചെയ്യുന്ന വീഡിയോ പകര്‍ത്തി അതിലെ ചെറിയൊരു ഭാഗം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലാലേട്ടന് ഷെഫ് ധരിക്കുന്ന കവചങ്ങളെല്ലാം ധരിച്ചാണ് പാചകം
ചെയ്യുന്നത്.പോറോട്ട കല്ല് പോലെയുള്ള ചൂടായ കല്ലിലേക്ക് വെണ്ണ
സ്ലൈസ് ചെയ്ത്് ഇടുന്നതാണ് വീഡിയോയിലുള്ളത്.കല്ല്യാണിയുടെ ലാലേട്ടന് പാചകം വളരെ വേഗത്തില്‍ ഹിറ്റായി.ലാലേട്ടനും ഹാപ്പി കഴിക്കാന്‍ കിട്ടിയവരും ഹാപ്പി.
കല്ല്യാണിക്ക് അഭിനന്ദനം വീഡിയോ എടുത്തതിന്.
ഫിലീം കോര്‍ട്ട്.