ഖുശ്ബു മെലിഞ്ഞുണങ്ങി, അസുഖവിവരം ആരാഞ്ഞ് ആരാധകര്‍…
‘ചിന്നത്തമ്പി’ എന്ന സിനിമയിറങ്ങി, അതിലൂടെ ഖുശ്ബു എന്ന നടി ആരാധകര്‍ക്ക് ദൈവമായി, ദൈവമായ ഖുശ്ബുവിന് അമ്പലം പണിതുകൊണ്ട് പൂജ തുടങ്ങി, മലയാളത്തിലും ഖുശ്ബു നിരവധി ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. വല്ലാതെ തടിച്ചു ചീര്‍ത്ത അവര്‍ പെട്ടന്ന് മെലിഞ്ഞതില്‍ ആശങ്ക പങ്കുവെക്കുകയാണ് ആരാധകര്‍.
തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് മറക്കാനാവാത്ത താരമാണ് ഖുഷ്ബു തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് അവര്‍. സമീപ കാലത്ത് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് രാഷ്ട്രീയത്തില്‍ സജീവമായിരുന്നെങ്കിലും രജനീകാന്ത് ചിത്രം ‘അണ്ണാത്തെ’യിലൂടെ ഒരു തിരിച്ചുവരവും നടത്തി. ഈയിടെയായി ആരോഗ്യ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ഖുഷ്ബു പങ്കുവെച്ച തന്റെ ചിത്രങ്ങള്‍ വൈറല്‍ ആയിരുന്നു. 20 കിലോയാണ് അവര്‍ കുറച്ചത്.
എന്നാല്‍ ശാരീരികമായ തന്റെ മാറ്റം കണ്ട് വല്ല അസുഖവുമുണ്ടോ എന്ന് ചോദിക്കുന്നവര്‍ നിരവധിയാണെന്ന് ഖശ്ബു പറയുന്നു. ’20 കിലോ ഭാരം കുറഞ്ഞ്, ജീവിതത്തിലെ ഏറ്റവും ആരോഗ്യമുള്ള ഘട്ടത്തിലാണ് ഞാനിപ്പോള്‍. നിങ്ങളും സ്വന്തം ആരോഗ്യം സംരക്ഷിക്കുക. ആരോഗ്യമാണ് ശരിയായ സമ്പത്തെന്ന് മറക്കരുത്. ഇനി എനിക്ക് എന്തെങ്കിലും അസുഖമാണോ എന്ന് ചോദിക്കുന്നവരോട്, നിങ്ങളുടെ ഉത്കണ്ഠയ്ക്ക് നന്ദി. ഇത്രയും ആരോഗ്യത്തോടെ ഞാന്‍ ഇതുവരെ ഇരുന്നിട്ടില്ല. ശരീര ഭാരം കുറച്ച് ഫിറ്റ് ആവാന്‍ നിങ്ങളില്‍ പത്തു പേരെയെങ്കിലും പ്രചോദിപ്പിച്ചാല്‍, സ്വയം വിജയിച്ചതായി ഞാന്‍ കണക്കാക്കും’, ഖുഷ്ബു ട്വീറ്റ് ചെയ്തു.
തന്റെ പഴയതും പുതിയതുമായ ചിത്രങ്ങള്‍ക്കൊപ്പമാണ് ഖുഷ്ബുവിന്റെ ട്വീറ്റ്. 2011ല്‍ പുറത്തിറങ്ങിയ ‘ഇളൈജ്ഞനു’ ശേഷം പല ചിത്രങ്ങളിലും അതിഥി താരമായി എത്തിയിരുന്നെങ്കിലും ഒരു മുഴുനീള കഥാപാത്രത്തെ ഖുഷ്ബു അവതരിപ്പിച്ചത് ഈയിടെ എത്തിയ അണ്ണാത്തെയിലാണ്. ചിത്രത്തിലെ ‘അംഗയാര്കണ്ണി’ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് എത്തിയ ഖുഷ്ബു അവിടെ സ്ഥാനാര്‍ഥിയുമായി. നല്ല ആരോഗ്യത്തോ എന്നും നീണാള്‍ വാഴട്ടെ. FC