ഗുരുവായൂര്‍ കണ്ണനെ കാണാന്‍ നടി രശ്മി സോമന്, തിരുനടയില്‍ കസവണിഞ്ഞ് ……
എന്നും മലയാളികളുടെ പ്രിയം കിട്ടിയ നടിയാണ് രശ്മി സോമന്, സിനിമ വലിയ രാശിയായില്ലെങ്കിലും സീരിയലിലൂടെ മലയാളികളുടെ ഹൃദയം കവരാന്‍ താര സുന്ദരിക്കായി. ഒരുപാടു കാലം മലയാളിയുടെ സ്വീകരണമുറികളില്‍ സജീവ സാന്നിധ്യമായിരുന്ന രശ്മി ചെറിയൊരു ബ്രേക്കിന് ശേഷം വീണ്ടും സ്ക്രീനില്‍ സജീവമായിരിക്കുകയാണ്.
കാര്‍ത്തികദീപം എന്ന പരമ്പരയിലാണ് രശ്മി ഇപ്പോള്‍ അഭിനയിക്കുന്നത്. ഫോട്ടോഷൂട്ടുകളും മറ്റും പങ്കുവെച്ചു കൊണ്ട് സോഷ്യല്‍ മീഡിയയിലും രശ്മി സജീവമാണ്. താരത്തിന്റെ നാടന്‍ വേഷങ്ങളിലുള്ള ഫോട്ടോഷൂട്ടുകളും മറ്റും ആരാധകര്‍ മിക്കപ്പോഴും വൈറലാക്കാറുമുണ്ട്.
കഴിഞ്ഞദിവസം രശ്മി പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഗുരുവായൂര്‍ നടയില്‍ സെറ്റും മുണ്ടുമണിഞ്ഞ് സുന്ദരിയായെത്തിയ ചിത്രം രശ്മി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ചുവപ്പ് ബ്ലൗസിനൊപ്പം ചെറിയ ചുവപ്പ് കരയുള്ള സെറ്റും മുണ്ടുമാണ് ചിത്രത്തില്‍ രശ്മിയുടെ വേഷം. എന്നാല്‍ സെറ്റുമുണ്ടിന്റെ പ്രധാന ആകര്‍ഷണം അതിന്റെ
മറ്റ് വര്‍ക്കുകളാണ്. മ്യൂറല്‍ ഹാന്‍ഡ് പ്രിന്റുള്ള മനോഹരമായ സെറ്റുമുണ്ടാണ് രശ്മി
ഉടുത്തിരിക്കുന്നത്.
ചിത്രത്തിന് കമന്റ് ചെയ്യുന്ന മിക്ക ആരാധകരും അന്വേഷിക്കുന്നതും
ഇതേപ്പറ്റിയാണ്. മലയാളത്തനിമയുള്ള വേഷത്തില്‍ താരത്തെ വീണ്ടും കണ്ടതിന്റെ
സന്തോഷവും ആരാധകര്‍ കമന്റുകളായി പങ്കുവയ്ക്കുന്നുണ്ട്. മലയാളികളുടെ മനസ്സിലേക്ക് എന്നുമോര്‍ക്കുന്ന നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള താരമാണ് രശ്മി സോമന്.
അക്കരപ്പച്ച. അക്ഷയപാത്രം, മന്ത്രകോടി തുടങ്ങിയ പരമ്പരകളിലെ കഥാപാത്രങ്ങളെ താരത്തിന്റെ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാകാത്തവയാണ്. മടങ്ങി വരവിലും തന്റെ കഴിവിലും അഭിനയത്തിലും ഒരു കുറവും രശ്മി വരുത്തിയിട്ടില്ല ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ FC