ചന്ദന കൊള്ളക്കാരന് പുഷ്പ്പരാജായി അല്ലു അര്ജ്ജുന്, ടീസര്‍ കണ്ടത് കോടികള്‍…..
‘ഹാപ്പി’ എന്നചിത്രം കേരളത്തില്‍ അല്ലു അര്‍ജുനെ യുവ ഹൃദയങ്ങളിലേക്ക് കുടിയേറ്റുകയായിരുന്നു. തെലുങ്ക് സിനിമ നടീനടന്മാര്ക്ക് എന്നും സ്വീകാര്യത കേരളത്തിലെ സിനിമാപ്രേമികള്‍ നല്‍കിയിട്ടുണ്ട്.
നാഗര്‍ജുന്‍, ചിരഞ്ജീവി തുടങ്ങിയവരെല്ലാം എവിടെയും ഹീറോകളായിരുന്നു, അല്ലു അര്ജ്ജുന് എത്തിയതോടെ അതൊരു ഓളമായി, ഇപ്പോഴിതാ അല്ലു അര്‍ജ്ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയുടെ ആദ്യ ഭാഗത്തിന്റെ ട്രെയ് ലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ കൊണ്ട് കണ്ടത് കോടിക്കണക്കിനു ആരാധകരാണ്. ചിത്രം ഡിസംബര്‍ 17 ന് തിയേറ്ററുകളില്‍ എത്തും. പുഷ്പ ദ റൈസ് എന്നാണ് ആദ്യഭാഗത്തിന്റെ പേര്.
മലയാളികള്‍ക്ക് സന്തോഷിക്കാന്‍ വകയുണ്ട് ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലനായി എത്തുന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് പുഷ്പ. രശ്മിക മന്ദാനയാണ് നായിക. രക്തചന്ദനം കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്ജുന് എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്ജുന് പുഷ്പയില്‍ എത്തുന്നത്. ചിത്രത്തിനായി
70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.
മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. മിറോസ്ലോ കുബ ബറോസ്ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതം സംവിധാനം. ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്.ഒ ആതിര ദില്‍ജിത്ത്. പുഷ്പ്പ കോടാനുകോടികള്‍ വാരിക്കൂട്ടുമെന്നുറപ്പാണ് FC