ജയിലില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഒറ്റ ലക്ഷ്യം.—ശാലു മേനോന് ആ ദുരന്തത്തെ പറ്റി.
പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും തന്റെ ജീവിതത്തില്‍ സംഭവിച്ചു എന്നും സത്യാവസ്ഥ എന്താണെന്ന് ചോദിച്ച് മനസ്സിലാക്കിയെങ്കില്‍ ഈ തെറ്റിദ്ധാരണകള്‍ ഒഴിവാക്കാമായിരുന്നുവെന്നും നടി ശാലു മേനോന്.സത്യം മനസ്സിലാക്കാതെ ആണിനെ ആയാലും പെണ്ണിനെ ആയാലും ആക്ഷേപിക്കരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നും താന്‍ തെറ്റ് ചെയ്തിട്ടുണ്ടൊ ഇല്ലെ എന്നൊന്നും മനസ്സിലാക്കാതെ പലരും തന്നെ ഇതിലേക്ക് വലിച്ചിഴച്ചെന്നും ഒരു പ്രമുഖമാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ശാലു പറഞ്ഞു.
തുടക്കത്തില്‍ ഒരു വിഷമം തോന്നിയെങ്കിലും ഒന്നും എന്നെ കാര്യമായി ബാധിച്ചില്ല എന്നതാണ് സത്യം.അടുപ്പമുള്ളവര്‍ പലരും ഞാന്‍ ആത്മഹത്യ ചെയ്യുമോ എന്ന് പോലും ഭയപ്പെട്ടു.ഒന്നാമത് ചെറുപ്പം പ്രശ്നത്തിന്റെ വ്യാപ്തി അത്രത്തോളം വലുത്.എനിക്കത് താങ്ങാനാകുമോ എന്നായിരുന്നു അവരുടെ പേടി.രണ്ട് ദിവസം ഞാനൊന്നു പതറി.എന്തായാലും ദൈവത്തിന്റെ ഇടപെടല്‍ കൊണ്ടാകാം എനിക്ക് നല്ല ധൈര്യം തോന്നി.ജീവിതം പഠിപ്പിച്ച പാഠങ്ങള്‍ എന്നെ മാറ്റിയെടുത്തു.
ശാലു പറയുന്നു-വ്യക്തി എന്ന നിലയില്‍ സ്വയം പുതുക്കിപണിയാന്‍ ജയിലിലെ ദിവസങ്ങള്‍ തന്നെ പാകപ്പെടുത്തിയെന്നും അന്നേവരെ സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ജയിലില്‍ 49 ദിവസം കഴിഞ്ഞെന്നും ശാലു വെളിപ്പെടുത്തി.
ഫിലീം കോര്‍ട്ട്.