ജീവിതത്തില്‍ തിരിച്ചടികള്‍, ഞാനൊറ്റക്കായി പാവം..വിവാഹ ബന്ധവും തകര്‍ന്ന് നടി – ആന്‍ അഗസ്റ്റിന്
ആണ്‍കുട്ടിയായി മലയാള സിനിമയിലെത്തിയ ആന്‍ അഗസ്ത്യന് തുടര്‍ന്ന് വളരെ പെട്ടെന്ന് താരമായി സിനിമയില്‍ ഉറച്ചുനില്‍ക്കേണ്ട സമയത്തു അവര്‍ ഒരു മണ്ടന്‍ തീരുമാനമെടുത്തു ഛായാഗ്രാഹകന്‍ ജോമോന് ടി. ജോണിന്റെ പ്രണയപ്പനിയില്‍ വീണു എന്നുമാത്രമല്ല ആരെയും അനുസരിക്കാതെ വിവാഹവും കഴിച്ചു ഇപ്പോഴിതാ എല്ലാം തകര്‍ന്നു വീണിരിക്കുന്നു ആന്‍ തന്നെയിതാ കാര്യങ്ങള്‍ പറയുന്നു വിവാഹമോചനത്തെ കുറിച്ചും ജീവിതത്തിലെ പുതിയ തീരുമാനങ്ങളെ കുറിച്ചും തുറന്നു പറഞ്ഞ് നടി ആന്‍ അഗസ്റ്റിന് ഇരുപത്തി മൂന്ന് വയസുള്ള ഒരു കുട്ടിയുടെ പെട്ടെന്നെടുത്ത തീരുമാനം മാത്രമായിരുന്നു വിവാഹം എന്നാണ് ആന്‍ പറയുന്നത്. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ആന്‍ പ്രതികരിച്ചത്. ‘ഇരുപത്തി മൂന്ന് വയസുള്ള കുട്ടിയുടെ തീരുമാനമായിരുന്നു അത്. പെട്ടെന്ന് എടുത്ത ഒരു തീരുമാനം. പക്ഷേ, പക്വതയാണോ വിവാഹ ജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും അറിയില്ല. എന്തായാലും ജീവിതത്തില്‍ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണ് ഞാന്‍. ജീവിതത്തില്‍ തിരിച്ചടികളുണ്ടായി, ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി.’ ”സംഭവിക്കുന്നതിനൊപ്പം ഒഴുകുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്. ഒരു ദിവസം തീരുമാനിച്ചു, ഇങ്ങനെ അടച്ചിരുന്നിട്ടു കാര്യമില്ല. പുറത്തുവന്നേ മതിയാകൂ.’-ആന്‍ പറയുന്നു. രണ്ടു വര്‍ഷത്തെ പ്രണയത്തെ തുടര്‍ന്ന് 2014ല്‍ ആയിരുന്നു ഛായാഗ്രാഹകന്‍ ജോമോന് ടി. ജോണിന്റെയും ആനിന്റെയും വിവാഹം. 3 വര്‍ഷത്തോളം വേര്‍പിരിഞ്ഞ് കഴിഞ്ഞ ശേഷമാണ് ഇരുവരും വിവാഹമോചിതരായത്. ആന്‍ ജീവിക്കുക… ആണ്‍കുട്ടിയായി സിനിമയിലെത്തിയതു പോലെ FC