ഡബ്ബിങ് ആര്‍ട്ടിസ്റ്റ് റൂബിയും യുവാവും മരിച്ചതില്‍ ദുരൂഹത.
വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഡബ്ബിങ് ആര്‍ട്ടിസ്റ്റായ യുവതിയുടെയും യുവാവായ സുഹൃത്തിന്റെയും മരണത്തില്‍ ദുരൂഹതയേറുന്നു.പാങ്ങപ്പാറ കൈരളി നഗറില്‍ വാടകക്ക് താമസിക്കുകയായിരുന്ന വഞ്ചിയൂര്‍ സ്വദേശി സുനില്‍ 45 വയസ്സും ചേര്‍ത്തല സ്വദേശി റൂബി ബാബു 35 വയസ്സുമാണ് മരിച്ചത്.ഇന്നലെ രാത്രിയായിരുന്നു സംഭവം ഇരുവരും ആത്മഹത്യ ചെയ്തതാണോ റൂബിയെ കൊലപ്പെടുത്തിയ ശേഷം സുനില്‍ തൂങ്ങി മരിച്ചതാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.റൂബി തൂങ്ങി മരിച്ചെന്നും താനും മരിക്കുകയാണെന്നും സുനില്‍ ഒരു സുഹൃത്തിനെ ഫോണില്‍ വിളിച്ചു പറഞ്ഞു.സുഹൃത്ത് ഉടന്‍ തന്നെ ശ്രീകാര്യം പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.പോലീസ് എത്തിയപ്പോള്‍ വീടിന്റെ വാതില്‍ അടഞ്ഞു കിടക്കുകയായിരുന്നു.അകത്ത് കടന്ന് നോക്കുമ്പോള്‍ റൂബിബാബൂവിന്റെ മൃതദേഹം താഴത്തെ നിലയിലെ കിടപ്പ് മുറിയിലെ കട്ടിലിലും സുനിലിനെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.റൂബിയുടെ കഴുത്തിലെ കയര്‍ അറുത്ത് മാറ്റിയിരുന്നു.ഇവര്‍ ഭാര്യാഭര്ത്താക്കന്മാരെ പോലെ കഴിഞ്ഞുവരികയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.റൂബി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് സുനില്‍ ജീവനൊടുക്കാന്‍ ഇടയായതെന്നാണ് കരുതുന്നത്.
വീടിനുള്ളില്‍ നിന്ന് ആത്മഹത്യാകുറിപ്പോ കാര്യങ്ങളോ കണ്ടെത്താനായിച്ചില്ല എന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന പ്രഥമിക വിവരം.വീടിനുള്ളില്‍ വിശദമായ പരിശോദന നടത്തുമെന്നും ഇരുവരുടെയും ഫോണ്‍ കോളുകളും മറ്റ് ബന്ധങ്ങളും പരിശേധിക്കുമെന്നും പോലീസ് അറിയിച്ചു.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ഫിലീം കോര്‍ട്ട്.