ദിലീപിന്റെ പുത്തന്‍ ചിത്രം ‘കേശു ഈ വീടിന്റെ നാഥന്’, ഭാര്യ ഉര്‍വ്വശിയുമായി ചേര്‍ന്നുള്ള ഗാനം സൂപ്പര്‍ഹിറ്റ് ട്രെന്റിങ്ങ് വണ്‍….
കാത്തിരിപ്പിന് നീളം കൂടി എന്നാലെന്താ, കാത്തിരിക്കുന്നവരുടെ ഹൃദയത്തിലേക്കു തുളച്ചു കയറുന്ന ഒരുഗാനം കൂടിയിതാ മില്ലേനിയം ഓഡിയോസിലൂടെ, പുറത്തെത്തിയിരിക്കുന്നു. മണിക്കൂറുകള്‍കൊണ്ട് ലക്ഷക്കണക്കിന് ആരാധകരാണ് ഗാനം ആസ്വദിച്ചത് ലൈക്കും കമന്റും ദിലീപിന്റെ ജനപ്രീതിയുടെ നേര്‍കാഴ്ചയാകുന്നു.
നാദിര്‍ഷ ഒരുക്കുന്ന ‘കേശു ഈ വീടിന്റെ നാഥന്’ എന്നചിത്രത്തില്‍ ഇപ്പോഴിറങ്ങിയ ‘പുന്നാര പൂങ്കാട്ടില്‍’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗാന ഗന്ധര്വ്വന് കെ ജെ യേശുദാസാണ്. ഒപ്പം ദിലീപും ഒരു യാത്രയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഗാനം സൂപ്പര്‍ ആയാണ് മുന്നേറുന്നത് ഈ ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തുന്നത് ഉര്വ്വശിയാണ.്.
നാദിര്‍ഷ എന്ന സംവിധായകന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് സാക്ഷാത്ക്കാരമാകുന്നത് ഈ ചിത്രം ഇറങ്ങുന്നതോടെ.ഇതിലെ ഒരുഗാനം മാസങ്ങള്‍ക്ക് മുമ്പ് ഇറങ്ങി ട്രെന്റിങ്ങ് ആയതാണ് അതിന് പിന്നാലെ ഈ ഗാനവും, ഒരിക്കലും തന്റെ ആരാധകര്‍ തന്നെ വിട്ട് പോകില്ലെന്ന് ദിലീപ് തെളിയിക്കുക കൂടിയാണ് പുത്തന്‍ ഗാനത്തിലൂടെ. ഗാനം പുറത്തിറക്കിയ മില്ലേനിയം ഓഡിയോസില്‍ നിന്ന് ബാക്കി ഗാനങ്ങളും ട്രെയിലറും പ്രതീക്ഷിക്കുന്നു. കേശു ഈ വീടിന്റെ മാത്രമല്ല മലയാളക്കരയുടെ അഭിമാന നാഥനാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു FC