ദിലീപ് പ്രതിയായ കേസിലെ ഇരയായ യുവനടിയുടെ പുതിയ കുറിപ്പ്, സഹിക്കാന്‍ കഴിയുന്നതിലും അപ്പുറം….

ഇന്നും മലയാളികള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല, സിനിമയില്‍ പലതും കാണിക്കാറുണ്ട് അതുകണ്ടു കണ്ടു, അതെല്ലാം ക്യാമറക്ക് മുന്നില്‍ കാണിക്കുന്നവര്‍ തെരുവില്‍വെച്ചു കാണിച്ചപ്പോ ഞെട്ടിത്തരിച്ചു കേരളം, കാരണം മലയാളികള്‍ അത്രമേല്‍ ഇഷ്ടപ്പെടുന്ന താരങ്ങള്‍ പ്രതിയും ഇരയുമായി എന്നത് ഞെട്ടലിന്റെ ആഴം കൂട്ടി, കേസുമായി ബന്ധപ്പെട്ടു ജനപ്രിയനെന്ന ഉയര്‍ച്ചയില്‍ നില്ക്കുന്ന വേളയില്‍ ദിലീപിന് മൂന്ന് മാസം ജയിലില്‍ കിടക്കേണ്ടി വന്നു, കേസ്സു വീണ്ടും സജീവമായി നില്‍ക്കുകയാണ് അതിനിടയിലിതാ ഇരയാക്കപ്പെട്ട യുവനടി ഒരു കുറിപ്പിട്ടിരിക്കുന്നു അതിങ്ങനെ..
ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമണത്തില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോളൊക്കേയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതിപുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്ന്കൊണ്ടിരിക്കും. കൂടെ നില്ക്കുന്ന എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി. നീതി ലഭിക്കണം ഇരക്ക്, പ്രതി ആരെന്നുകണ്ടെത്തി കടുത്ത ശിക്ഷനല്‍കണം FC