നടന് അരുണിന്റെ ഭാര്യ സിന്ധുവും കോവിഡായി മരിച്ചു. ദു:ഖങ്ങള്ക്കറുതിയില്ല.
ലോകരാജ്യങ്ങളില്‍ നിന്നെല്ലാം മരണവാര്‍ത്തയുടെ പെരുമഴക്കാലമാണ്.അതിലേക്ക് താരങ്ങളും താരകുടുംബത്തില്‍ നിന്നുള്ളവരും അണിയറപ്രവര്‍ത്തകരും എന്നുവേണ്ട നാനാതുറയിലുള്ളവരും ഉണ്ട്.കുറഞ്ഞ ദിവസങ്ങളില്‍ സിനിമക്ക് നഷ്ടപ്പെട്ടത് യുവതാരങ്ങള്‍ മുതല്‍ മുതിര്‍ന്ന താരങ്ങളും പ്രായാധിക്യത്താല്‍ സിനിമയില്‍ നിന്ന് മാറി നില്ക്കുന്നവര് വരെ മരണത്തിന് കീഴടങ്ങിയവരില്പ്പെടുന്നു.ഇപ്പോള്‍ ഇതാ ഒരു മരണവാര്‍ത്ത കൂടി എത്തിയിരിക്കുന്നു തമിഴ് നടനും ഗായകനും സംവിധായകനുമായ അരുണ്‍രാജ് കാമരാജിന്റെ ഭാര്യ സിന്ധുജയാണ് 38ാംമത്തെ വയസ്സിന്റെ ചെറുപ്രായത്തില്‍ കോവിഡ്ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. ആശുപത്രിയില്‍ കോവിഡ് ബാധിതരായി ചികിത്സയിലായിരുന്നു അരുണും സിന്ധുജയും.സിന്ധുജയുടെ സംസ്കാര ചടങ്ങുകള്‍ക്ക് അരുണ്‍ ആശുപത്രിയില്‍ നിന്ന് പി പി ഇ കിറ്റ് അണിഞ്ഞെത്തി.ഒപ്പം നടന്മാരായ ശിവകാര്‍ത്തികേയനും ഉദയനിധി സ്റ്റാലിനും പി പി ഇ കിറ്റ് ധരിച്ചെത്തി.
പിസ എന്ന സിനിമയിലേക്ക് പാട്ട് എഴുതി എത്തിയ അരുണ്‍ അറ്റ്ലിയുടെ ചിത്രമായ രാജാറാണിയിലൂടെ അഭിനയരംഗത്തും എത്തി.ശിവകാര്‍ത്തികേയനെ നായകനാക്കി കാന എന്ന ചിത്രം സംവിധാനം ചെയ്തതോടെ സംവിധായകനുമായി കോവിഡ് നിസ്സാര രോഗമല്ല.അലസത വെടിയുക മരണത്തിന് പിടികൊടുക്കാതിരിക്കാന്‍ ശ്രദ്ധയോടെ ജീവിക്കുക.
സിന്ധുജയ്ക്ക് ആദരാഞ്ജലികള്‍.
ഫിലീം കോര്‍ട്ട്.